തിരുവനന്തപുരം: ജനിതകവിത്ത് സംബന്ധിച്ച സി.പി.ഐ.എമ്മിന്റെ നിലപാട് ശുദ്ധ വിഡ്ഢിത്തമാണെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തക വന്ദന ശിവ.ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്ക് അനുകൂലമായ നിലപാട് തിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജനിതകവിത്ത് ഉപയോഗിക്കാമെന്ന വാദം വിഡ്ഢിത്തമാണ്. ഇത് വീണ്ടും കര്‍ഷക ആത്മഹത്യക്ക് ഇടയാക്കും. സി.പി.ഐ.എം ഇതിന് കൂട്ടുനില്‍ക്കരുത്. വി എസ് അച്ച്യുതാനന്ദന്‍ ഇത്തരമൊരു നിലപാടിന് കൂട്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും വന്ദന ശിവ വ്യക്തമാക്കി.