തിരുവനന്തപുരം: വാല്‍പാറയില്‍ തോട്ടം തൊഴിലാളികളായ മൂന്ന് സ്ത്രീകളെ കാട്ടാന ചവിട്ടിക്കൊന്നു. ഖദീജ,പരമേശ്വരി,സെന്‍ മത്തായി എന്നിവരാണ് മരിച്ചത്. എട്ട് കാട്ടാനകളാണ് സ്ത്രീകളെ ആക്രമിച്ചത്. കാട്ടാനകളെക്കണ്ട് സ്ത്രീകള്‍ വിരണ്ടോടുകയായിരുന്നു. നിലത്ത് വീണ സ്ത്രീകളാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. തൃശൂര്‍-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമാണ് വാല്‍പാറ.

ഇന്ന് വൈകീട്ടോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വൈകിയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. പ്രദേശത്ത് കാട്ടാന ശല്യം തടയുന്നതിനായി വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷണുണ്ടായതായാണ് റിപ്പോര്‍ട്ട്.