കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട് നിര്‍മിച്ച റെയില്‍പ്പാതയിലൂടെ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. ജില്ലാ കളക്ടര്‍ ഡോ.എം.ബീന, തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.രാമചന്ദ്രന്‍, റെയില്‍വേ ഏരിയാ മാനേജര്‍ ജോര്‍ജ് ജോണ്‍, പ്രദീപ് ഗോയല്‍, ആര്‍.വി.എന്‍.എല്‍ ജോയിന്റ് ജനറല്‍ മാനേജര്‍ കേശവചന്ദ്രന്‍, ദുബായ് പോര്‍ട്‌സ് വേള്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ട്രെയിന്‍ ഓടിച്ചത്.

വല്ലാര്‍പാടം മുതല്‍ ഇടപ്പള്ളി വരെയുള്ള 8.86 കിലോമീറ്റര്‍ പാത 350 കോടി രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍ വികാസ് നിഗം ലിമിറ്റഡി (ആര്‍ വി എന്‍ എല്‍)ന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. കണ്ടെയ്‌നര്‍ നീക്കത്തിന് വേണ്ടി മാത്രമായിരിക്കും ഈ പാത ഉപയോഗിക്കുക.