തിരുവനന്തപുരം: ഇടതുമുന്നണിയിലെ കറുത്ത പുള്ളിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെന്ന് വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബില്‍ പാസാക്കുന്നത് വൈകിപ്പിക്കാന്‍ കടന്നപ്പള്ളി ശ്രമിക്കുന്നുണ്ട്. ബില്‍ അവതരിപ്പിച്ച ശേഷം എതിര്‍ക്കുന്നവന്റെ വീട്ടില്‍ പോയി ഏത്തമിടുകയാണ് മന്ത്രി ചെയ്യുന്നത്.

ദാനം കിട്ടിയതായതിനാല്‍ മന്ത്രി സ്ഥാനത്തിന്റെ വില കടന്നപ്പള്ളിക്ക് അറിയില്ല. പിണറായി വിജയന്റെ ഇച്ഛാശക്തി കാരണമാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത്. അയോഗ്യനെന്ന് സ്വയം തെളിയിച്ച മന്ത്രിയെ മാറ്റുന്ന കാര്യം എല്‍ ഡി എഫ് ആലോചിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.