ചിറ്റൂര്‍: പട്ടാമ്പി വല്ലമ്പുഴയിലെ 118 ാം നമ്പര്‍ ബൂത്തില്‍ റീപോളിംഗ് വേണമെന്ന് ആവശ്യമുയര്‍ന്നു. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനു മേല്‍ താമര ചിഹ്നം ഒട്ടിച്ചു എന്നാരോപിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി മുഹമ്മദ് റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ബഹളത്തെ തുടര്‍ന്ന് ഇവിടെ പോളിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 1.30 ഓടെയാണ് ചിഹ്നം മാറിയതായി കണ്ടെത്തിയത്. തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ റിട്ടേണിംഗ് ഓഫീസറെ കാണുകയും പോളിംഗ് നിര്‍ത്തിവയ്ക്കുകയുമായിരുന്നു.