എഡിറ്റര്‍
എഡിറ്റര്‍
വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് വിലക്കുമായി പാക് ഹൈക്കോടതി
എഡിറ്റര്‍
Monday 13th February 2017 5:36pm

valentines

ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ വകുപ്പിനോടും പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി, ഇസ്‌ലാമാബാദ് ചീഫ് കമ്മീഷണര്‍ എന്നിവരോടും കോടതി പ്രതികരണം ആരാഞ്ഞിട്ടുണ്ട്.

ഇസ്‌ലാമാബാദ്:  പാകിസ്ഥാനില്‍ പൊതുസ്ഥലങ്ങളില്‍ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് ഇസ്‌ലാമാബാദ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണവും കോടതി വിലക്കിയിട്ടുണ്ട്.

അബ്ദുല്‍ വഹീദ് എന്നയാള്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി. ഇസ്‌ലാമിക പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വഹീദ് കോടതിയില്‍ ഹരജി നല്‍കിയത്.

Read more: വ്യക്തിപരമായി തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; സഹായിച്ചവര്‍ തിരിഞ്ഞുനോക്കുന്നില്ല; സിനിമ വിടുകയാണെന്ന് ലിബര്‍ട്ടി ബഷീര്‍

ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ വകുപ്പിനോടും പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി, ഇസ്‌ലാമാബാദ് ചീഫ് കമ്മീഷണര്‍ എന്നിവരോടും കോടതി പ്രതികരണം ആരാഞ്ഞിട്ടുണ്ട്.

പാകിസ്താന്‍ വാലന്റൈന്‍ ദിനം ആഘോഷിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ ആഹ്വാനം ചെയ്തിരുന്നു. അതേ സമയം വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് എതിരെയായി ‘ഹയ ഡേ’ എന്ന പേരില്‍ പാകിസ്താനില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

Advertisement