വാളയാര്‍: തമിഴ്‌നാട്ടില്‍ നിന്ന് വരികയായിരുന്ന ചരക്ക് തീവണ്ടി വാളയാറിനടുത്ത് പാളം തെറ്റി. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സിമന്റുമായി വരികയായിരുന്നു ട്രെയിന്‍. മൂന്നു ബോഗികളാണ് പാളം തെറ്റിയത്.

മറ്റു ട്രെയ്‌നുകള്‍ക്ക് പോകാനായി യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് തീവണ്ടി പാളം തെറ്റിയത്. സ്‌റ്റേഷനു സമീപമുള്ള പാലത്തില്‍ വച്ചായിരുന്നു അപകടം. ഇതേതുടര്‍ന്ന് വാളയാറിനും മധുക്കരക്കുമിടയിലുള്ള ബി ലൈനില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.