എഡിറ്റര്‍
എഡിറ്റര്‍
വാളയാര്‍ സംഭവം; ഇളയകുട്ടിയും പീഡനത്തിനിരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്ന് ഐ.ജി
എഡിറ്റര്‍
Tuesday 7th March 2017 2:36pm

 

പാലക്കാട്: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ഇളയകുട്ടിയും പീഡനത്തിനിരയായിരുന്നെന്ന് ഐ.ജി. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായുള്ള പരാമര്‍ശമുണ്ടെന്നും ഐ.ജിയുടെ സ്ഥിരീകരണം. നേരത്തെ മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് ചെറിയകുട്ടിയും പീഡനത്തിനെത്തുടര്‍ന്നാണ് മരണപ്പെട്ടതെന്ന ഐ.ജിയുടെ സ്ഥിരീകരണം വന്നിരിക്കുന്നത്.


Also read വാളയാര്‍ സംഭവം; മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മയുടെ മൊഴി 


ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വീടിന്റെ ഉത്തരത്തില്‍ പെണ്‍കുട്ടി തൂങ്ങിയത് സംശയത്തിന് ഇടയാക്കിയതിനെത്തുടര്‍ന്നാണ് മരണത്തിലെ ദുൂഹതയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. ശരണ്യ മരിക്കുന്നതിന് ഒന്നരമാസത്തിന് മുമ്പായിരുന്നു സമാന രീതിയില്‍ മൂത്ത പെണ്‍കുട്ടിയും മരിച്ചിരുന്നത്. ഇളയകുട്ടിയുടെ മരണത്തിലെ ദുരൂഹതയെത്തുടര്‍ന്ന് രണ്ട് കേസുകളും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.


Dont miss യത്തീംഖാനയിലെ കുട്ടികളെ പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തിയ ശേഷം ; നടന്നത് ക്രൂരമായ ബലാത്സംഗമെന്ന് പി.കെ ശ്രീമതി എം.പി 


ഈ സാഹചര്യത്തിലാണ് സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി കുട്ടികളുടെ അമ്മ മൊഴി നല്‍കുന്നത്. ഒരു വര്‍ഷം മുമ്പ് ബന്ധുകുട്ടിയെ പീഡിപ്പിച്ചിരുന്നതായും പിന്നീടും ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നെന്നുമായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഇയാളെ നിരവധി തവണ താക്കീത് ചെയ്തിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇളയകുട്ടിയും മരിക്കുന്നതിനു മുമ്പ് പീഡിപ്പിക്കപ്പെട്ടിരുന്നെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു രണ്ടു കുട്ടികളുടെയും മരണം സംഭവിക്കുന്നത്. എട്ടടി ഉയരത്തിലുള്ള വീടിന്റെ ഉത്തരത്തില്‍ കുട്ടികള്‍ തൂങ്ങിയതാണ് സംശയത്തിനിടയാക്കിയത്. കട്ടിലില്‍ കയറി നിന്നാല്‍ പോലും കയ്യെത്താത്ത ഉയരത്തിലാണ് വീടിന്റെ ഉത്തരമെന്നിരിക്കേ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചത് ആത്മഹത്യയല്ലെന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്.

Advertisement