എഡിറ്റര്‍
എഡിറ്റര്‍
വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പൊലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ച നിലയില്‍
എഡിറ്റര്‍
Tuesday 25th April 2017 8:28pm

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ചു. പെണ്‍കുട്ടികളുടെ അയല്‍വാസിയായ പ്രവീണ്‍ (25) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


Also read ഭക്ഷണം കഴിച്ച പൊലീസുകാരോട് കാശ് ചോദിച്ചു; ഗുജറാത്തില്‍ ഹോട്ടലുടമയെയും കുടുംബത്തെയും ക്രൂര പീഡനത്തിനിരയാക്കി വിലങ്ങ് വച്ച് ജയിലിടച്ചു 


ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. കേസുമായ് ബന്ധപ്പെട്ട് മൂന്ന് തവണ തന്നെ പൊലീസ് ചോദ്യം ചെയ്‌തെന്നും നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വാളയാര്‍ അട്ടപ്പളത്ത് സഹോദരികള്‍ മരിച്ചതുമായ് ബന്ധപ്പെട്ട് നേരത്തെ കുട്ടികളുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായ് ബന്ധപ്പെട്ടാണ് പ്രവീണിനെ ചോദ്യം ചെയ്യ്തിരുന്നതും. കഴിഞ്ഞ ജനുവരി മാര്‍ച്ച് മാസങ്ങളിലാരുന്നു സഹോദരിമാരെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നത്.

ആദ്യകുട്ടിയുടെ മരണത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇളയ കുട്ടിയും മരിച്ചതിന് ശേഷമാണ് രണ്ടു കേസും ഗൗരവപരമായി അന്വേഷിക്കപ്പെടുന്നത്. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Advertisement