കൊച്ചി: എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപില്‍ പദ്ധതികള്‍ തുടങ്ങുന്നതിന് പരിസ്ഥിതി നാശത്തെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കലക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വളന്തക്കാട് സംരക്ഷണ സമിതി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. വിവാദമായ ശോഭ ഹൈടെക് സിറ്റിക്കായി കണ്ടെത്തിയിരിക്കുന്നത് വളന്തക്കാട് ദ്വീപാണ്. ഈ സാഹചര്യത്തിലാണ് സംരക്ഷസമിതി ഹൈക്കോടതിയെ സമീപിച്ചത്.

Subscribe Us:

പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ ശാസ്ത്രസാഹിത്യ പരിഷത്ത് അറിയിച്ചിരുന്നു.