തിരുവനന്തപുരം: വാളകത്ത് ആക്രമണത്തിനിരയായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന അധ്യാപകനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു വാര്‍ഡിലേക്കു മാറ്റി. ഏഴാം വാര്‍ഡിലേക്കാണ് അധ്യാപകന്‍ കൃഷ്ണകുമാറിനെ മാറ്റിയിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇടുപ്പെല്ലു കൂട്ടി യോജിപ്പിക്കാനുള്ള ശസ്ത്രക്രിയ വിജയമായിരുന്നു. ആഹാരം ട്യൂബിലൂടെ നല്‍കുന്നത് ഉടന്‍ ഒഴിവാക്കാന്‍ കഴിയും. അതിനു ശേഷം കര്‍ശന ചിട്ടവട്ടങ്ങളോടെ മൂന്നു മാസം വീട്ടില്‍ വിശ്രമിക്കണമെന്നും അതിനു ശേഷമേ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാന്‍ കഴിയുവെന്നും ഡോക്ടര്‍ അറിയിച്ചു. കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെ പേ വാര്‍ഡിലേക്കു ഇതുവരെ മാറ്റാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Subscribe Us:

അതേസമയം, അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് ഇപ്പോഴും തകരാറുണ്ടെന്നും പലപ്പോഴും കാര്യങ്ങള്‍ മറന്നു പോകുന്നുണ്ടെന്നും ഭാര്യ പറയുന്നു. ഭാര്യയും ഭാര്യയുടെ സഹോദരനുമാണ് കൃഷ്ണകുമാറിനൊപ്പം ആശുപത്രിയില്‍ ഉള്ളത്.