തിരുവനന്തപുരം: വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി. അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. ആക്രമണം അപകടമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച രാത്രിയാണ് കൃഷ്ണകുമാറിനെ മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മലദ്വാരത്തില്‍ തേങ്ങാപൊതിയ്ക്കുന്ന കമ്പിപ്പാര കയറ്റിയ നിലയിലാണ് കണ്ടെത്തിയത്. ജനനേന്ദ്രിയവും തകര്‍ന്നിരുന്നു.