കൊട്ടാരക്കര: വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിന് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. അധ്യാപകന്‍ കടയ്ക്കലില്‍ പോയിരുന്നതായി പോലീസ് അറിയിച്ചു. അധ്യാപകന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം കേസില്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. അധ്യാപകന്‍ കടയ്ക്കലില്‍ വന്നിരുന്നതായി ജ്യോത്സ്യന്‍ ശ്രീകുമാറും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കടയ്ക്കലില്‍ പോയിട്ടില്ലെന്നായിരുന്നു അധ്യാപകന്റെ മൊഴി.

Subscribe Us: