ചേര്‍ത്തല:തിരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റ വക്കംപുരുഷോത്തമന്‍ വാക്കു പാലിക്കാന്‍ കഴിഞ്ഞദിവസം വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി. നിയമസഭാതെരഞ്ഞെടുപ്പില്‍ 85 ലേറെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് വക്കംപുരുഷോത്തമനും 75 ല്‍ കുറവായിരിക്കുമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു. പറഞ്ഞതിനു വിരുദ്ധമായി സംഭവിക്കുകയാണെങ്കില്‍ സ്വര്‍ണമോതിരത്തിന് പന്തയം വെയ്ക്കുകയും ചെയ്തു.

പന്തയത്തില്‍തോറ്റ വക്കം ഇന്നലെ രാവിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി 2 പവന്‍ നവരത്‌നമോതിരം വെള്ളാപ്പള്ളിയെ അണിയിച്ചു. പന്തയത്തില്‍ തോറ്റതില്‍ വിഷമമുണ്ടെങ്കിലും വാക്കിന് സ്വര്‍ണത്തേക്കാള്‍ വിലയുള്ളതിനാല്‍ അത് പാലിക്കുകയാണെന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു.

രാഷ്ട്രീയത്തിനതീതമായി തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും വ്യക്തമാക്കി.