തിരുവനന്തപുരം: തൃശൂരിലെ സഖ്യം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയെന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാലിന്റെ പ്രസ്താവന ഗൂഢ ലക്ഷ്യത്തോടെയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ബിജെപിയുമായി സി.പി.ഐ.എംനോ ഇടതു മുന്നണിയിലെ മറ്റു കക്ഷികള്‍ക്കോ ഒരു തരത്തിലുള്ള ധാരണയുമില്ല.

ഈ പ്രസ്താവന ബി.ജെ.പിയുടെ യു.ഡി.എഫുമായുള്ള വോട്ട് കച്ചവടം മറയ്ക്കാനാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയോടുള്ള സി.പി.ഐ.എം സമീപനം പുതിയതല്ല. കാലങ്ങളായി അവരെ എതിര്‍ത്തു പോരുന്ന തങ്ങള്‍ക്ക് ബിജെപിയോടു യോജിക്കാനാകില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.

മഞ്ഞളാംകുഴി അലി പാര്‍ട്ടിയോട് വഞ്ചന കാട്ടി. ത്രിതല പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളോട് പത്രിക പിന്‍വലിക്കാന്‍ അലി ആവശ്യപ്പെട്ടതായും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.