എഡിറ്റര്‍
എഡിറ്റര്‍
അച്ഛനേയും അമ്മയേയും ജീവിതപങ്കാളിയേയും ആദ്യം കാണണം; പിന്നെ വൈക്കത്തപ്പനേയും: പ്രതീക്ഷ പങ്കുവെച്ച് വൈക്കം വിജയലക്ഷ്മി
എഡിറ്റര്‍
Wednesday 11th January 2017 10:33am

vaikkam-vijayalakshmi

തിരുവനന്തപുരം: കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് അച്ഛനേയും അമ്മയേയും ജീവിതപങ്കാളിയേയുമാണെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. അതുകഴിഞ്ഞാല്‍ വൈക്കത്തപ്പനെ കണ്‍കുളിര്‍ക്കെ കാണണമെന്നും വിജയലക്ഷ്മി പറയുന്നു.

ഒരു വര്‍ഷത്തിലേറെയായി കാഴ്ചയ്ക്ക് വേണ്ടി ചികിത്സ നടത്തുന്നു. ഇപ്പോള്‍ നിഴല്‍പോലെ എന്തോ കാണാന്‍ കഴിയുന്നുണ്ട്. വെളിച്ചം അറിയാനാവുന്നുണ്ട്.

ചികിത്സ കഴിഞ്ഞ് ഓരോ ദിവസം പിന്നിടുമ്പോഴും പ്രകാശം തിരിച്ചറിയാനുളള ശേഷി വര്‍ധിക്കുന്നുണ്ട്. പൂര്‍ണമായും കാഴ്ച തിരിച്ചുകിട്ടുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന തനിക്കൊപ്പം വേണമെന്നും വൈക്കം വിജലക്ഷ്മി പറയുന്നു.


ഒരു വര്‍ഷത്തിലേറെയായി കാഴ്ച തിരിച്ചുകിട്ടുന്നതിനായി വിജയലക്ഷ്മി ഹോമിയോ ചികിത്സ നടത്തുന്നുണ്ട്.

വൈകാതെ തന്നെ വിജയലക്ഷ്മിക്ക് പൂര്‍ണകാഴ്ച തിരിച്ചുകിട്ടുമെന്നും ഇപ്പോള്‍ പ്രകാശം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും വിജയലക്ഷ്മിയുടെ ഡോക്ടറും വ്യക്തമാക്കി. ഈ വര്‍ഷം മാര്‍ച്ച് 29നാണ് വിജയലക്ഷ്മിയും തൃശൂര്‍ സ്വദേശിയായ സന്തോഷും തമ്മിലുള്ള വിവാഹം.

വിവാഹം കഴിഞ്ഞാലും വൈക്കം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ഇവിടെ വന്നു താമസിക്കാന്‍ തയ്യാറാണെന്നും വിയലക്ഷ്മി പറയുന്നു.  ചികിത്സയുടെ ഭാഗമായി പ്രത്യേക ജീവിതരീതികളൊന്നുമില്ല. പതിവുപോലെ കച്ചേരികള്‍ക്കും റെക്കോഡിങ്ങിനുമൊക്കെ പോകുന്നുണ്ട്. വെറുതെയിരിക്കാന്‍ സമയമില്ലെന്നു വിജയ ലക്ഷ്മി പറയുന്നു.

Advertisement