vaikkomകണ്ണൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പ് കാല­ത്തുണ്ടായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചാണ് ഇടതുമു­ന്നണി ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറ­ഞ്ഞു. കളക്ടറെ മാറ്റണമെന്നാവശ്യ­പ്പെട്ട കോണ്‍ഗ്രസ് ഇ­പ്പോള്‍ തഹസില്‍ദാരെയും ഡെപ്യൂട്ടി തഹസില്‍ദാരെയും മാറ്റണമെന്നാവശ്യപ്പെ­ടുന്നു. കോണ്‍ഗ്രസ് ഇനി തെരഞ്ഞെടുപ്പു തന്നെ മാ­റ്റ­ണ­മെ­ന്ന് ആവശ്യപ്പെടുമോ എന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖ­ത്തില്‍ വൈക്കം വിശ്വന്‍ ചോദി­ച്ചു.

കണ്ണൂരിലെ ജനങ്ങള്‍ മോശക്കാരാണെന്ന് ചിത്രീകരിച്ച് ഉപതിരഞ്ഞെടുപ്പിനെ ലോക ശ്രദ്ധയില്‍ എത്തിക്കാന്‍ യു.ഡി.എഫ് ശ്രമി­ക്കു­ന്ന­തെന്ന് അ­ദ്ദേ­ഹം ആ­രോ­പിച്ചു. ആലപ്പുഴയില്‍ പി ഡി പി. മത്സരിക്കുന്നത് സി പി ഐ എം തന്ത്രത്തിന്റെ ഭാഗമായല്ലെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

പിന്നാക്ക ക്ഷേമത്തിനും വിദ്യാഭ്യാസ, ഭക്ഷ്യവിതരണമേഖലകളിലും ഒട്ടേറെ നേട്ടങ്ങള്‍ ഉ­ണ്ടാ­ക്കിയ ഭരണമാണ് എല്‍ ഡി എ­ഫി­ന്റേ­ത്. പട്ടിക ജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കാനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും അത് തുടരുമെന്നും അദ്ദേഹം പറ­ഞ്ഞു. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ജയിക്കാനാണ് എന്ന് തെളിയി­ച്ച സര്‍ക്കാരാണി­ത്. എന്നാല്‍ സ്വാശ്രയമേഖലയെ ചില പ്രശ്‌നങ്ങളുയര്‍ത്തി വിദ്യാഭ്യാസമേഖലയാകെ കുഴപ്പത്തിലാണ് എന്നു വരുത്തിത്തീര്‍ക്കാനാ­ണ് ചിലര്‍ ശ്രമിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറിയും സംഭരിച്ച് വിതരണം ചെയ്തതിലൂടെ ഉത്സവ കാലങ്ങളില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി. രാജ്യത്ത് അരിവില 36 ആയപ്പോഴും സംസ്ഥാനത്ത് 14 രൂപയില്‍ പിടിച്ചു നടത്താനായത് സംഭണ വിതരണ ശൃംഘല സര്‍ക്കാര്‍ ശക്തമാക്കിയതോടെ­യാ­ണെന്നും അ­ദ്ദേ­ഹം അ­വ­കാ­ശ­പ്പെട്ടു.