കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മിഷനര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്റ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജിനു മുന്നിലെ ഉപരോധസമരം രണ്ടാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെടിവച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്താല്‍ ഉദ്യോഗസ്ഥന്‍ ഇതുവരെ ചെയ്ത എല്ലാപ്രവൃത്തികള്‍ക്കും മുഖ്യമന്ത്രി തന്നെ സമാധാനം പറയേണ്ടിവരും. സമിതി റിപ്പോര്‍ട്ട് കിട്ടിയശേഷം നിര്‍മല്‍ മാധവ് വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് അവിശ്വസനീയമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.