പാലക്കാട്:കൊല്ലങ്കോട് അറസ്റ്റിലായ  21 വഹ്ദത്തെ ഇസ്ലാമി പ്രവര്‍ത്തകരെ വിട്ടയച്ചു. രഹസ്യയോഗംചേര്‍ന്നതിനായിരുന്നു ഇവരെ അറസ്റ്റുചെയ്തിരുന്നത്.

നിരോധിതസംഘടനയായ സിമിയുടെ പിന്തുടര്‍ച്ചക്കാരാണെന്നു കരുതിയാണ് ഇവരെ അറസ്റ്റുചെയ്തത്. ഖുര്‍ആന്‍ പഠനക്ലാസ് നടത്താനായിരുന്നു സംഘമെത്തിയതെന്നു സ്ഥിരീകരിച്ചതിനുശേഷം ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

തമിഴ്‌നാട്‌പോലീസും രഹസ്യാന്വേഷണവിഭാഗവും ചേര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റക്കാരല്ലെന്നു തെളിഞ്ഞ് വിട്ടയക്കുകയായിരുന്നു.

എന്നാല്‍ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധം നടത്തി.