Categories

‘യോനിയുടെ ആത്മഗതത്തില്‍ നിന്നുണ്ടാകുന്ന പത്തു സംശയങ്ങള്‍’


യോനിക്ക് പകരം ഉപയോഗിക്കുന്ന മലയാളവാക്ക് ‘നന്നാക്കല്‍’ ആണ് കേരളത്തിലെ സ്ത്രീകളുടെ പ്രാഥമിക ആവശ്യം എന്ന് തോന്നുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അത്  ശുദ്ധീകരിക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ ഈ ശുദ്ധികരണം ആര്‍ക്ക് വേണ്ടിയാണ് എന്ന് വിശദീകരിച്ചാല്‍ നന്നാവും.


vagina-580

line

എസ്സേയ്‌സ്‌ / ശ്രീജിത്ത് പൊയില്‍ക്കാവ്

line

sreejithഞങ്ങള്‍ കോടതിക്ക് മുന്‍പില്‍ സ്ത്രീ ശരീരങ്ങളുടെ വിവിധ  ഭാഗങ്ങള്‍ വില്പനയ്ക്ക് വെച്ചു എന്നൊരു കാരണമായിരിന്നു എന്നെയും ബിജു ഇബ്രാഹിമിനെയും കമല്‍ സി. ചവറയെയും കസ്റ്റഡിയില്‍ എടുക്കാന്‍ ഏറണാകുളം പോലീസ്  കണ്ടെത്തിയ  കുറ്റം.

ഞങ്ങളോട് വനിതാ പോലീസുകാര്‍ ചോദിച്ചു… നിനക്കൊന്നും അമ്മയും പെങ്ങളും ഇല്ലെ? സൂര്യനെല്ലി കോടതി വിധിക്കെതിരെ ഞങ്ങളുടെ കൂട്ടായ്മ ആര്‍ട്ട് ഓഫ് സ്‌ട്രെഗ്ലിംഗ് അവതരിപ്പിച്ച  ബലാത്സംഗ പരിശീലനക്യാമ്പ്  എന്ന നാടകത്തെ തുടര്‍ന്നായിരുന്നു ഈ അറസ്റ്റ്.

ഈ  നാടകം സദാചാര  വിരുദ്ധം എന്ന് മുദ്രകുത്തപ്പെട്ടപ്പോഴും ഞങ്ങളില്‍ പലര്‍ക്കും ഈ  ആരോപണം അസഹനീയം ആയിട്ട് പോലും തോന്നിയില്ല. കേരളത്തില്‍ ഈ  നാടകം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഞങ്ങള്‍ അവതരിപ്പിച്ചു.

തെരുവില്‍ നിന്നും കിട്ടുന്ന പിരിവു പണം പങ്കിട്ട് ഞങ്ങള്‍ യാത്ര, ഭക്ഷണം, മറ്റ് ചിലവുകള്‍ എന്നിവ നടത്തി. സുഹൃത്തുക്കളുടെ വീടുകളില്‍ അന്തിയുറങ്ങി…. ഇപ്പോഴും അതൊന്നും മഹത്തായ  കാര്യങ്ങള്‍ ആയി ഞങ്ങള്‍ കരുതുന്നില്ല. കാരണം അത് ഞങ്ങളുടെ ഉത്തരവാദിത്തം ആയിരിന്നു. ആരും ഞങ്ങളോട് നാടകം ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നില്ല.sreejith-poyil

അത് ഞങ്ങള്‍ സ്വയം എടുത്ത  തീരുമാനം ആയിരിന്നു ‘ബലാല്‍സംഗ പരിശീലനക്യാമ്പ്’ എന്ന നാടകം. ഞങ്ങള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്നവര്‍ തെസ്‌നി ബാനു, ശ്രീജിത, ശ്രീബിത, ഫിജി, ബിജു ഇബ്രാഹിം തുടങ്ങിയ  സ്ഥിരം ആളുകളും യാത്രകളില്‍ കൂടെ ചേരുന്ന  നിരവധി പേരും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിന്നു.

പുരുഷപ്രേക്ഷരെ അങ്ങേയറ്റം പ്രകോപിതരാക്കിയ  ഈ നാടകം ഞങ്ങള്‍ അവതരിപ്പിച്ചത് ഗ്രാമങ്ങളില്‍ ആയിരിന്നു. സാധാരണ ആളുകള്‍  ഞങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി. അവര്‍ പറഞ്ഞു ‘ഇനി ഒരു പെണ്ണിനെ എരക്കുന്നവന്റെ ലൈംഗികശേഷി ഇല്ലാതാക്കണം’. ഒരു നാടകത്തിന്റെ സ്വാഭാവികമായ  സംവേദന ശക്തി മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്  ലേഖകന്‍ കൂടി ഭാഗമായ  ഈ നാടകത്തെ കുറിച്ച്  വിശദീകരിച്ചത്.

ഇനി സ്ത്രീ വിമോചനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഈയിടെ അവതരിപ്പിക്കപ്പെട്ട യോനിയുടെ ആത്മഗതങ്ങള്‍ (vagina monologue)നെ കുറിച്ചാണ് പറയാന്‍ പോകുന്നത്. തൃശൂരില്‍ നടക്കുന്ന  വിബ്‌ജ്യോര്‍ എന്നൊരു ചലച്ചിത്ര മേളയില്‍ ഈ  നാടകം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു എസ്.ഐയെ വരെ സസ്‌പെന്റ്  ചെയ്തു എന്ന വാര്‍ത്തകള്‍ വന്നു.

നാടകത്തിന്റെ പോസ്റ്റര്‍ പോലീസ് നശിപ്പിച്ചതായിരിന്നു ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. യോനിയുടെ മലയാള വാക്കുമായി ബന്ധപ്പെട്ടതായിരിന്നു വിവാദം. യോനിക്ക്  മലയാളത്തില്‍ ഉപയോഗിക്കപ്പെടുന്ന വാക്ക് അശ്ലീലം ആണെന്ന മഹത്തരമായ കണ്ടുപിടുത്തവും നാടകാന്ത്യത്തില്‍ അവര്‍ കണ്ടെത്തി.

യോനിക്ക് പകരം ഉപയോഗിക്കുന്ന മലയാളവാക്ക് ‘നന്നാക്കല്‍’ ആണ് കേരളത്തിലെ സ്ത്രീകളുടെ പ്രാഥമിക ആവശ്യം എന്ന് തോന്നുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അത്  ശുദ്ധീകരിക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ ഈ ശുദ്ധികരണം ആര്‍ക്ക് വേണ്ടിയാണ് എന്ന് വിശദീകരിച്ചാല്‍ നന്നാവും. വളരെ ധൃതിപ്പെട്ട് എന്തിനായിരിന്നു ഈ  നാടകാവതരണം എന്ന് നിരീക്ഷിക്കുമ്പോള്‍ നിരവധി സംശയങ്ങള്‍ ഉയരുന്നു.

അടുത്തപേജില്‍ തുടരുന്നു

Page 1 of 212