തിരുവനന്തപുരം: ബൂച്ചി ബാബു ട്രോഫിക്കുള്ള പതിനഞ്ചംഗ കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വി.എ.ജഗദീഷാണ് ടീമിന്റെ ക്യാപ്റ്റന്‍. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ്.കൊച്ചി ടസ്‌ക്കേഴ്‌സ് താരം റൈഫി വിന്‍സന്റ് ഗോമസ് ടീമിലിടം പിടിച്ചപ്പോള്‍ ടസ്‌ക്കേഴ്‌സ് താരം തന്നെയായ പ്രശാന്ത് പരമേശ്വരന്‍ ടീമിലില്ല. ബിജു ജോര്‍ജ്ജാണ് ടീം കോച്ച്.

വ്യാഴാഴ്ച തിരുവന്തപുരത്ത് നടന്ന മീറ്റിംഗിനൊടുവില്‍ കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീമിനെ പ്രഖ്യാപിച്ചത്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റ്് ആഗസ്റ്റ് 11 ആരംഭിക്കും . ബംഗാളിനെതിരെ 17നാണ് കേരളത്തിന്റെ ആദ്യ മത്സരം. സൗരാഷ്ട്രയും, കര്‍ണാടകയുമാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ള മറ്റ് രണ്ട് ടീമുകള്‍.

ടീം അംഗങ്ങള്‍

വി.എ.ജഗദീഷ്(ക്യാപ്റ്റന്‍), സച്ചിന്‍ ബേബി(വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, റൈഫി വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, കെ.ജെ.രാകേഷ്, അക്ഷയ് കോടോത്ത്,എം.ഇ, സാനൂത്, സി.പി.റിസ്‌വാന്‍, പി.യു.അന്‍താഫ്, സച്ചിന്‍ മോഹന്‍, മനു കൃഷ്ണന്‍, കെ.ആര്‍.ശ്രീജിത്ത്, എന്‍.നിയാസ്