Categories

Headlines

അരുണ്‍കുമാറിന്റെ നിയമനം: റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണമെന്ന് വി.എസ്

vs-achuthanandanതിരുവനന്തപുരം: വി.എ. അരുണ്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭാ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. റിപ്പോര്‍ട്ട് ചോര്‍ത്തിയത് ആരെന്ന് കണ്ടുപിടിക്കണം. ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെടുമെന്നും വി.എസ് പറഞ്ഞു. സമിതി റിപ്പോര്‍ട്ടില്‍ അരുണിനെതിരേയും വി.എസിനെതിരേയും പരാമര്‍ശമുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു.

ഐ.എച്ച്.ആര്‍.ഡി അക്കാദമി ഡയറക്ടര്‍ തസ്തികയിലേക്കുള്ള നിയമനം ക്രമവിരുദ്ധമാണെന്നും വി.ഡി. സതീശന്റെ അധ്യക്ഷതയിലുള്ള സമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

വി.എ. അരുണ്‍കുമാറിനെ ഐ.സി.ടി. അക്കാദമി ഡയറക്ടറായി നിയമിച്ചതും ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയതും ക്രമവിരുദ്ധമാണെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍

എന്നാല്‍ സമിതിയിലെ ഇടതുമുന്നണി അംഗങ്ങള്‍ ഈ കണ്ടെത്തലുകളോട് വിയോജിച്ചിരുന്നു വി.ഡി. സതീശന്‍ അധ്യക്ഷനായ നിയമസഭാസമിതിയുടേതാണ് കണ്ടെത്തല്‍. അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിക്കും ഇക്കാര്യം അറിയാമായിരുന്നെന്നും സമിതി വിലയിരുത്തിയിട്ടുണ്ടായിരുന്നു.

ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിതനാകാനുള്ള യോഗ്യത അരുണ്‍കുമാറിനില്ലെന്നാണു സമിതിയുടെ വിലയിരുത്തല്‍. സര്‍ക്കാരാണ് ഇവിടെ നിയമനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ആ അധികാരം ഐ.എച്ച്.ആര്‍.ഡി കവര്‍ന്നെടുക്കുകയായിരുന്നു. അതിനു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രി എം.എ. ബേബിയും കൂട്ടു നിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അരുണിനെതിരെ ഐ.എച്ച്.ആര്‍.ഡിയുടെ നടപടി

Malayalam news

Kerala News in English

Tagged with:


താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ