തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്‌തേക്കും. അരുണ്‍കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തു.

ഐ.എച്ച്.ആര്‍.ഡിയും ഐ.ടി മിഷനും സഹകരിച്ച് ആരംഭിച്ച ഫിനിഷിംഗ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുക ക്രമവിരുദ്ധമായി ചെലവഴിച്ചതില്‍ കുറ്റക്കാരനാണെന്ന് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്രമക്കേടില്‍ ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ക്കും പങ്കുള്ളതായി കണ്ടെത്തിയിരുന്നു. അദ്ദേഹത്തിനെതിരെയും നടപടിയുണ്ടാവും.

Subscribe Us:

Malayalam News