Categories

പരിയാരം സീറ്റിന്റെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് വി വി രമേശന്‍

v v rameshan കാസര്‍കോട്: പരിയാരം സീറ്റിന്റെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് വി വി രമേശന്‍ കുറ്റസമ്മതം നടത്തി. രാഷ്ട്രീയവും ധാര്‍മികവുമായ ജാഗ്രത പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അനധികൃതമായി സ്വത്തുസമ്പാദിച്ചിട്ടില്ലെന്നും മുന്‍ ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷററുമായ വി.വി. രമേശന്‍ പറഞ്ഞു.

എന്‍.ആര്‍.ഐ ക്വാട്ടയില്‍ പരിയാരം മെഡിക്കല്‍കോളേജില്‍ മകള്‍ക്കുലഭിച്ച പ്രവേശനം വേണ്ടെന്നുവെച്ച വി വി രമേശന്‍ 5 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ഫീസായി അടച്ചത്. ഭാര്യസഹോദരന്‍ അനില്‍കുമാറാണ് ഈ ഫീസ് അടച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പ്രചരണം ക്രൂരവും ഹൃദയശൂന്യവുമാണ്‌രമേശന്‍ പറഞ്ഞു.രക്ഷിതാവ് എന്ന നിലയിലുള്ള ആഗ്രഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും കീഴ്‌പെട്ട് പോയത് പോരായ്മയാണെന്നും പാര്‍ട്ടിപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങളുടെ അറിവോടെയല്ല വി വി രമേശന്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. തന്റെ ഭാഗം വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

2 Responses to “പരിയാരം സീറ്റിന്റെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് വി വി രമേശന്‍”

  1. vijayan karingalil pandalam kuwait.

    ഞങ്ങള്‍ വിതക്കും വയലുകള്‍ എല്ലാം ഞങ്ങളുടെതാണ് പൈങ്കിളിയെ
    നഷ്ടപെടുവാന്‍ എന്തുണ്ടിവിടെ കൈവിലങ്ങുകളല്ലാതെ .കിട്ടനുണ്ടേ ഇവിടെ ഇപ്പോള്‍ ലക്ഷം ലക്ഷം കൂടെ കൂടെ
    ലാല്‍സലാം സഖാവെ ലാല്‍സലാം .
    രാഷ്ട്രിയ പാര്‍ടികളെ നിങ്ങള്ക്ക് മാതൃക ആക്കം ആര്‍ എസ് എസ് നെ .പ്രചാരകന്‍ ആകണം എങ്കില്‍ വിവാഹം കഴിക്കാന്‍ പാടില്ല എപ്പോഴെങ്കിലും കഴിക്കണം എന്ന് തോന്നിയാല്‍ തിരികെ പോകാം .
    കുറഞ്ഞതെ പക്ഷം ഒരു ജില്ല നേതാവ് മുതല്‍ ഉള്ളവര്‍ അവിവഹിതരകണം എന്ന എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും തീരുമാനിച്ചാല്‍ ഇന്ത്യ മഹാ രാജ്യം അഴിമതി വിമുക്തമാക്കാന്‍ കഴിയും .
    കള്ളന്മ്മാരുടെ കയില്‍ നിന്നും നാടിനെ രക്ഷിക്കു
    നമ്മുടെ ഓരോ വാര്‍ഡുകളിലും ഓരോ അണ്ണാ ഹസാരെ മാരുണ്ടാകട്ടെ
    ജയ് ജയ് അണ്ണാ ഹസാരെ.
    വിജയന്‍ , കരിങ്ങലില്‍ പന്തളം കുവൈറ്റ്‌.

  2. manesh

    ജയരാജന്‍ മാരുടെ കണ്ണൂരില്‍ നിന്നും ഇതില്‍ കുടുതല്‍ പ്രതിക്ഷിക്കണം. പ്രിയ സഖാവ് പുഷ്പ്പനോദ് മാപ്പ് ചോദിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.