ന്യൂദല്‍ഹി: വി.ഐ.പികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സാധാരണക്കാരന്റെ ചിലവില്‍ സുരക്ഷ നല്‍കേണ്ടതില്ലെന്ന് വീണ്ടും സുപ്രിം കോടതി.

വി.ഐ.പികള്‍ക്കും സെലിബ്രിറ്റികള്‍ക്കും നല്‍കുന്ന സുരക്ഷ ചിലവ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ വിവരം അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

Ads By Google

പൊതുപ്രവര്‍ത്തര്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ, സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ, സര്‍ക്കാര്‍ സുരക്ഷ നല്‍കിയിട്ടുള്ളവര്‍,  ക്രിമിനല്‍ കേസ് ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ എന്നിവ സംബന്ധിച്ചും വിവരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

മാര്‍ച്ച് 14നകമാണ് സുപ്രീം കോടതിക്ക് വിവരം കൈമാറേണ്ടത്.  അധികാരത്തിന്റെ ചിഹ്നമായി സുരക്ഷ മാറിയിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.

സുരക്ഷയെന്നത് സാധാരണക്കാന്റെ ചിലവില്‍ നിന്നാണ് എടുക്കുന്നത്. എന്നാല്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ശക്തമായ സുരക്ഷ ആവശ്യമില്ല.

വ്യക്തികള്‍ക്കുള്ള ഭീഷണികള്‍ ഉന്നതതല സമിതി ഗൗരവമായി പരിശോധിക്കേണ്ടത് തന്നെയാണ്. എന്നാല്‍, വ്യക്തികള്‍ കൈകാര്യം ചെയ്യുന്ന പദവിയുമായി ഇതു ബന്ധപ്പെടുത്തരുത്. എല്ലാ പൗരന്‍മാരെയും ഒരേ രീതിയില്‍ കാണണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.