എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടി ‘കുറച്ചുകൂടി മെച്ചപ്പെട്ട കോണ്‍ഗ്രസ്’: വി.ടി ബല്‍റാം
എഡിറ്റര്‍
Tuesday 7th January 2014 10:54am

v.t-belram

തിരുവനന്തപുരം: ##ആം ആദ്മി പാര്‍ട്ടി സ്വയം അവതരിപ്പിക്കുന്നത് ഒരര്‍ത്ഥത്തില്‍ ‘കുറച്ചുകൂടി മെച്ചപ്പെട്ട കോണ്‍ഗ്രസ്’ എന്ന തരത്തിലാണെന്ന് വി.ടി ##ബല്‍റാം എം.എല്‍.എ.

ഇന്ത്യന്‍ ദേശീയതയുടെ ചിഹ്നങ്ങളായ നെഹ്‌റുത്തൊപ്പിയും ത്രിവര്‍ണപതാകയും ഗാന്ധിയന്‍ ലാളിത്യവും ആകര്‍ഷിക്കുന്നത് കോണ്‍ഗ്രസിനകത്തും പുറത്തുമുള്ള നീതി ആഗ്രഹിക്കുന്നവരെയാണെന്ന് കുറിപ്പില്‍ പറയുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബല്‍റാം ഇക്കാര്യം വ്യക്തമാക്കിയത്.

”അവരുടെ ത്രിവര്‍ണ്ണപതാകയും നെഹ്‌റുത്തൊപ്പിയും ഗാന്ധിയന്‍ ലാളിത്യങ്ങളും ജനവികാരം മാനിച്ചുള്ള പ്രവര്‍ത്തനശൈലിയുമൊക്കെ സ്വാഭാവികമായും ആകര്‍ഷിക്കുന്നത് കോണ്‍ഗ്രസ്സിനകത്തും രാഷ്ട്രീയത്തിലാകെയും നല്ല മാറ്റങ്ങളാഗ്രഹിക്കുന്ന പുതുതലമുറയേയാണ്.

രാഷ്ട്രീയരംഗത്ത് ഇന്ന് കാണപ്പെടുന്ന ആത്മാര്‍ത്ഥതയില്ലാത്ത സമരനാട്യങ്ങളും അതിനുശേഷം നേതൃതലത്തില്‍ സ്വാര്‍ത്ഥതാത്പര്യാര്‍ത്ഥം നടത്തപ്പെടുന്ന അവിശുദ്ധ ഒത്തുതീര്‍പ്പുകളും ജനകീയപ്രശ്‌നങ്ങളിലുള്ള നിസ്സംഗമനോഭാവവും ജാതിമതശക്തികളുടെ അനഭിലഷണീയമായ ഇടപെടലുകളും പണാധിപത്യവും ഗ്രൂപ്പിസവും നേതാക്കളുടെ അധികാരപ്രമത്തതയും മാടമ്പി സ്വഭാവവുമൊക്കെ പുതിയ ഒരു തലമുറയെ സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്.

ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഇനിയും വൈകിയാല്‍ ഒരുപക്ഷേ കാലിന്നടിയിലെ മണ്ണൊലിച്ച് പോകുന്നത് നിസ്സഹായമായി കണ്ടുനില്‍ക്കേണ്ടി വന്നേക്കാം.

കേരളത്തിലെ കോണ്‍ഗ്രസ്സിനു ഇന്നാവശ്യം വിശ്വാസ്യതയുള്ള, ജനകീയ പ്രതിച്ഛായയുള്ള, സുധീരമായ ഒരു നേതൃത്വമാണെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Advertisement