line

ഞാന്‍ വിമര്‍ശിച്ചത് ‘ഹിന്ദു എം എല്‍ എ’ എന്ന രാഷ്ട്രീയ ശരികേടിനെയാണ്. മുസ്‌ലീം മന്ത്രി, കൃസ്ത്യന്‍ മുഖ്യമന്ത്രി, ഈഴവ പ്രതിപക്ഷ നേതാവ്, സിഖ് പ്രധാനമന്ത്രി എന്നിങ്ങനെ മതാന്ധത ബാധിച്ചവര്‍ സൃഷ്ടിക്കുന്ന വര്‍ഗീയ പദാവലികളോടും എന്റെ അഭിപ്രായം ഇതുതന്നെ. അതുകൊണ്ടുതന്നെ എന്റെ വ്യക്തിപരമായ മതവിശ്വാസവും (വിശ്വാസമില്ലായ്മയും) എം.എല്‍.എ എന്ന നിലയിലെ കര്‍ത്തവ്യനിര്‍വ്വഹണവും തമ്മില്‍ ഒരു ബന്ധവുമില്ല.

line

vt-balaram

‘ഹിന്ദു എം എല്‍ എ’എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നതിനുശേഷം സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഹിന്ദുത്വവാദികളുടെ അതിരൂക്ഷമായ അസഭ്യവര്‍ഷങ്ങള്‍ സൈബര്‍ ലോകത്ത് നടക്കുകയാണ്.

ആര്‍ഷ ഭാരത സംസ്‌ക്കാരത്തിന്റെ കാവലാളുകളായി നടിക്കുന്നവരുടെ യഥാര്‍ത്ഥ സംസ്‌ക്കാരം എന്തെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഭാഷാപ്രയോഗങ്ങളാണ് അവയില്‍ ബഹുഭൂരിപക്ഷവും.

പേരിനോടൊപ്പം സവര്‍ണ്ണ ജാതിപ്പേരുകള്‍ കൂടി ചേര്‍ക്കുന്നവരാണ് ഇത്തരം കമന്റുകളിടുന്നവരില്‍ വലിയൊരു ശതമാനമെന്നതും ശ്രദ്ധേയമാണ്. സൈബര്‍ ലോകത്ത് വിഹരിക്കുന്നവരില്‍ ഭൂരിഭാഗവും മദ്ധ്യവര്‍ഗ്ഗത്തില്‍ നിന്നുള്ളവരാണ് എന്നതുകൊണ്ട് നമ്മുടെ നാട്ടിലെ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മദ്ധ്യവര്‍ഗം അതിവേഗം ഹൈന്ദവതയുടെ പേരിലുള്ള സവര്‍ണ്ണതയെ വാരിപ്പുണരുകയാണെന്നുകൂടി ഇത്തരം പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

ഞാന്‍ വിമര്‍ശിച്ചത് ‘ഹിന്ദു എം എല്‍ എ’ എന്ന രാഷ്ട്രീയ ശരികേടിനെയാണ്. മുസ്‌ലീം മന്ത്രി, കൃസ്ത്യന്‍ മുഖ്യമന്ത്രി, ഈഴവ പ്രതിപക്ഷ നേതാവ്, സിഖ് പ്രധാനമന്ത്രി എന്നിങ്ങനെ മതാന്ധത ബാധിച്ചവര്‍ സൃഷ്ടിക്കുന്ന വര്‍ഗീയ പദാവലികളോടും എന്റെ അഭിപ്രായം ഇതുതന്നെ.

Ads By Google

ഒരു മതേതര രാഷ്ട്രത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രതിനിധാനം ചെയ്യുന്നത് അവരവരുടെ വ്യക്തിപരമായ മതവിശ്വാസങ്ങളെയല്ല എന്ന രാഷ്ട്രശില്‍പ്പി ജവഹര്‍ലാല്‍ നെഹ്രുവിന്റെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ നമുക്ക് സ്വീകാര്യമായിട്ടുള്ളത്.

അതുകൊണ്ടുതന്നെ എന്റെ വ്യക്തിപരമായ മതവിശ്വാസവും (വിശ്വാസമില്ലായ്മയും) എം എല്‍ എ എന്ന നിലയിലെ കര്‍ത്തവ്യനിര്‍വ്വഹണവും തമ്മില്‍ ഒരു ബന്ധവുമില്ല.

വ്യത്യസ്ത ജാതിയിലും മതത്തിലും രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പെട്ടവരും ഒന്നിലും ഉള്‍പ്പെടാത്തവരുമൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍പ്പിന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആളായി മാറുന്നതാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസവഞ്ചന.

രാഷ്ട്രീയപാര്‍ട്ടിയുടെ ലേബലില്‍ അതിന്റെ ചിഹ്നത്തില്‍ വോട്ട് തേടി വിജയിക്കുന്നതുകൊണ്ട് ജനപ്രതിനിധിയെ വേണമെങ്കില്‍ ആ പാര്‍ട്ടിക്കാരനായി കാണാം. ആ അര്‍ത്ഥത്തില്‍ എന്നെ ‘കോണ്‍ഗ്രസ് എം എല്‍ എ’ എന്ന് വിളിക്കുന്നതില്‍ സന്തോഷിക്കുന്നു.


ഒക്ടോബര്‍ 25ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വി.ടി ബല്‍റാമിന്റെ ലേഖനം

ജനപ്രതിനിധി ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ജാതിയേയോ മതത്തേയോ അല്ല


എന്നാല്‍ അതിന്റെ പേരില്‍പ്പോലും മറ്റുള്ള പാര്‍ട്ടിക്കാരോടും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവരോടും അവഗണന കാണിക്കുകയോ അവര്‍ക്കര്‍ഹതപ്പെട്ടത് നിഷേധിക്കുകയോ ചെയ്യുന്നതും ഉചിതമല്ല.

ജാതിയും മതവുമൊന്നും ജനപ്രതിനിധിയുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ അത്രപോലും പരിഗണനാവിഷയമാവാന്‍ പാടില്ല. രണ്ടുവര്‍ഷത്തെ എന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന തൃത്താലയിലെ ജനങ്ങള്‍ക്ക് ഇക്കാര്യം നന്നായിയറിയാം.

ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല എന്ന ഒരു നിലപാടും ഞാനെടുത്തിരുന്നില്ല. എന്നാല്‍ ആ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സാംഗത്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പാര്‍ട്ടി നേതൃത്ത്വത്തോട് പങ്കുവെക്കുകയും കഴിയുമെങ്കില്‍ വോട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു ചെയ്തത്.

അടുത്ത പേജില്‍ തുടരുന്നു