കാസര്‍ഗോഡ്: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന ജാതിഭ്രാന്ത് വര്‍ധിപ്പിക്കുന്നതാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസ് നേതാക്കളും ഇതിന് ഒരു പരിധി വരെ കാരണമാണെന്ന് വി.ടി ബല്‍റാം ആരോപിച്ചു.

Ads By Google

ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുകയും കിടക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുകയും ചെയ്യുന്ന നേതാക്കളാണ് ഇവര്‍ക്കൊക്കെ ഇത്ര ധാര്‍ഷ്ട്യത്തോടെ സംസാരിക്കാന്‍ അവസരമൊരുക്കുന്നതെന്നും വി.ടി ബല്‍റാം കുറ്റപ്പെടുത്തി.

Subscribe Us:

ഒരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ പോലും അനുവാദം നല്‍കാത്ത തരത്തിലേക്ക് ജാതിഭ്രാന്ത് വര്‍ധിച്ചിരിക്കുകയാണെന്നും ബല്‍റാം പറഞ്ഞു.

ചെന്നിത്തലയെ മന്ത്രിയാക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന ഏറെ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് രമേശ് ചെന്നിത്തല വരണമെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെന്നിത്തല തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കേന്ദ്രത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്നും ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.