എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദു എം.എല്‍.എ യായി വിശേഷിപ്പിക്കുന്നത് സ്വീകാര്യമല്ലെന്ന് വി.ടി ബല്‍റാം
എഡിറ്റര്‍
Monday 10th June 2013 3:24pm

v.t-belram

തിരുവനന്തപുരം:  തന്നെ ഹിന്ദു എം.എല്‍.എയായി വിശേഷിപ്പിക്കുന്നത് സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം.
Ads By Google

ദേവസ്വം ബോര്‍ഡുകളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ നടന്ന വോട്ടെടുപ്പില്‍ വി.ടി ബല്‍റാം എംഎല്‍എയ വിയോജിപ്പ് രേഖപ്പെടുത്തി.

തന്നെ ഹിന്ദു എം.എല്‍.എയായി വിശേഷിപ്പിക്കുന്നത് അസ്വീകാര്യമാണെന്നും, അതിനാല്‍ വോട്ടെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ച് ബല്‍റാം പാര്‍ലമെന്ററി പാര്‍ട്ടി നേതാവു കൂടിയായ മുഖ്യമന്ത്രിക്കും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തക്കും കത്ത് നല്‍കി.

എന്നാല്‍ ഹിന്ദു എം.എല്‍.എ മാര്‍ നിര്‍ബന്ധമായും ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍   പങ്കെടുക്കണമെന്ന് കാണിച്ച് വിപ്പ് നല്‍കിയതിനാല്‍ വി.ടി ബല്‍റാം എം.എല്‍.എക്ക്
പിന്നീട് വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടി വന്നു.

Advertisement