തിരുവനന്തപുരം: പി ജെ ജോസഫ് അഴിമതിക്കാരനാണെന്ന്കരുതുന്നില്ലെന്ന് വി സുരേന്ദ്രന്‍ പിള്ള. അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാകും അഴിമതി നടത്തിയിട്ടുണ്ടാവുകയെന്നും പിള്ള പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞദിവസം നടന്ന ഇടതുമുന്നണിയോഗമാണ് സുരേന്ദ്രന്‍ പിള്ളയെ മന്ത്രിസഭയിലുള്‍പ്പെടുത്തണമെന്ന തീരുമാനമെടുത്തത്. ആഗസ്റ്റ് നാലിനുമുന്‍പ് സത്യപ്രതിഞ്ജ നടക്കുമെന്നാണ് പ്രതീക്ഷ. സത്യപ്രതിഞ്ജയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗവര്‍ണറുടെ സൗകര്യം കണക്കിലെടുത്ത് തീയതി നിശ്ചയിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

ഏതുവകുപ്പു ലഭിക്കണം എന്ന കാര്യത്തില്‍ താന്‍ ഇതുവരെ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടില്ല. ഇച്ഛാശക്തിയോടെ പ്രവര്‍ത്തികുയാണെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മാറ്റമുണ്ടാക്കാനാകുമെന്നും സുരേന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു.