എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ക്രീറ്റ് റെഡിമിക്‌സ് പ്ലാന്റിനെതിരെയുള്ള സമരത്തിന് വി.എസിന്റെ പിന്തുണ
എഡിറ്റര്‍
Sunday 12th January 2014 11:58am

v.s

കൊല്ലം: കൊട്ടിയത്ത് ചൂരല്‍പ്പായയില്‍ കോണ്‍ക്രീറ്റ് റെഡിമിക്‌സ്  പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്യുന്ന തദ്ദേശവാസികള്‍ക്ക് പിന്തുണയായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി.

കൊട്ടിയത്ത് ചൂരല്‍പ്പൊയ്കയില്‍ സ്വകാര്യ വ്യക്തി സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് റെഡിമിക്‌സ് പ്ലാന്റിനെതിരെ തദ്ദേശവാസികള്‍ നടത്തുന്ന സമരം പത്ത് മാസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് വി.എസിന്റെ സന്ദര്‍ശനം.

റെഡിമിക്‌സ് പ്ലാന്റ് യാഥാര്‍ത്ഥ്യമായാല്‍ ജനങ്ങള്‍ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വി.എസ് അച്യുതാനന്ദന്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

നിരവധി വയലുകളും കുളങ്ങളും നീര്‍ച്ചാലുകളും ഉള്ള സ്ഥലമായിരുന്ന ഇവിടം മണ്ണിട്ട് നികത്തിയാണ് റെഡിമിക്‌സ് പ്ലാന്റ് സ്ഥാപിക്കുന്നത്.

ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയടക്കമുള്ള ജനവാസ കേന്ദ്രമായിട്ട് കൂടി പ്ലാന്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്തും രാഷ്ട്രീയപ്പാര്‍ട്ടികളും പിന്തണക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.

പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയാണ് തങ്ങളുടെ ആവശ്യമെന്നും തദ്ദേശവാസികള്‍ വി.എസിനോട് പറഞ്ഞു.

Advertisement