എഡിറ്റര്‍
എഡിറ്റര്‍
കൊലവിളി പ്രസംഗം: ബി.ജെ.പി നേതാവിനെതിരെ വി.ശിവന്‍കുട്ടി ഡി.ജി,പിയ്ക്ക് പരാതി നല്‍കി
എഡിറ്റര്‍
Tuesday 16th May 2017 7:03pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി നേതാവിനെതിരെ പരാതി നല്‍കി. സി.പി.ഐ.എം നേതാവ് വി.ശിവന്‍കുട്ടിയാണ് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ,സുരേഷിനെതിരെ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയത്. സുരേഷിനെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

കൊലവിളി പ്രസംഗവുമായി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷാണ് രംഗത്തെത്തിയത. തങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടാല്‍ തലയെടുക്കുമെന്നായിരുന്നു സുരേഷിന്റെ ഭീഷണി.


Also Read: കേരളത്തിലെ സമാധാനം ആര്‍.എസ്.എസിന്റെ ഔദാര്യം; തങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടാല്‍ തലയറുക്കും: കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍.എസ്.എസിന്റെ ഔദാര്യമാണെന്നും ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എതിരാളികള്‍ക്ക് പിടികിട്ടാത്തത്തരത്തില്‍ ഞങ്ങളുടെ നേതാക്കള്‍മാരെയും പ്രവര്‍ത്തകനമാരെയും തൊട്ട കരങ്ങളും തലകളും തേടിയിട്ടുള്ള മുന്നേറ്റമുണ്ടാകുമെന്നും സുരേഷ് ആക്രോശിച്ചു.
നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ പരിപാടിയിലാണ് ജില്ലാ പ്രസിഡന്റിന്റെ പ്രകോപന പരമായ പ്രസംഗം.


Don’t Miss: ‘മുംബൈ കാണുന്നുണ്ടോ.., മുട്ടാന്‍ ധോണി റെഡിയാണ്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ധോണിയുടെ സൂപ്പര്‍ പരിശീലന വീഡിയോ


പൊലീസിനു നേരേയും സുരേഷ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. ആക്രമണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചാല്‍ അത് തടയാന്‍ സംസ്ഥാനത്തെ പൊലീസിന് സാധിക്കില്ലെന്നും സുരേഷ് പ്രഖ്യാപിച്ചു.

അതേസമയം കൊലവിളി പ്രസംഗത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുമെന്നാണ് അറിയുന്നത്.

Advertisement