എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസ്: തന്റെ മുന്‍ നിലപാടുകള്‍ക്ക് പ്രസക്തിയില്ല: വി.എസ് അച്യുതാനന്ദന്‍.
എഡിറ്റര്‍
Tuesday 5th November 2013 11:59am

v.s-achuthananthan

കൊച്ചി: ##ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിടുതല്‍ ഹരജി അംഗീകരിച്ച കോടതി വിധി മാനിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

കേസില്‍ തന്റെ മുന്‍ നിലപാടുകള്‍ക്ക് പ്രസക്തിയില്ല.

കോടതി വിധിയില്‍ തനിക്ക് കൂടുതലായൊന്നും പറയാനില്ല. ഹൈക്കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന് അതൊക്കെ വേണ്ടവിധം ചെയ്യട്ടേ എന്നായിരുന്നു വി.എസിന്റെ പ്രതികരണം.

കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പാര്‍ട്ടി നിലപാടിന്റെ സാധൂകരണമാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ ഹരജി അംഗീകരിച്ചത്.

കോടതി വിധിയില്‍ തലസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. എ.കെ.ജി ഭവനില്‍ മധുരപലഹാര വിതരണവും നടന്നു.

ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയുടെ നിലപാട് കോടതി ശരിവെച്ചെന്ന്  തോമസ് ഐസക് പറഞ്ഞു.

Advertisement