എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞം പദ്ധതി: ജനങ്ങള്‍ ജാഗ്രതയോടെ നില്‍ക്കണമെന്ന് വി.എസ്
എഡിറ്റര്‍
Thursday 21st November 2013 11:51am

v.s-new2

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പ്രദേശത്തെ അനധികൃത റിസോര്‍ട്ടുകള്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.

പദ്ധതിയുടെ കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ നില്‍ക്കണമെന്ന് വിഎസ്. പറഞ്ഞു.

ഈ മാസം 23ന്  പദ്ധതി പ്രദേശത്ത്  പരിസ്ഥിത് കമ്മിറ്റി സിറ്റിംഗ് നടക്കാനിരിക്കെയാണ് വി.എസിന്റെ സന്ദര്‍ശനം. എന്നാല്‍ പദ്ധതിയുടെ അനുമതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.

പദ്ധതി അട്ടിമറിക്കാന്‍ ഹോട്ടലുടമകള്‍ വീണ്ടും രംഗത്തെത്തിയിയിട്ടുണ്ട്.

പോര്‍ട്ടിനകത്ത് റോഡ് നിര്‍മിച്ചിരിക്കുന്നത് ചട്ടലംഘനം നടത്തിയാണെന്ന് ആരോപിച്ച് ഹോട്ടലുടമകള്‍ വനം വകുപ്പിന് പരാതി നല്‍കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് റോഡ് നിര്‍മിച്ചതെന്നും ഇതില്‍ സര്‍ക്കാര്‍ ഖേദം അറിയിക്കുമെന്നുമാണ് യോഗത്തിനു ശേഷം മന്ത്രി കെ. ബാബു വ്യക്തമാക്കിയിരുന്നു.

എന്നാല്‍ റോഡ് നിര്‍മിച്ചിരിക്കുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥലത്താണെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച വി.എസ് വ്യക്തമാക്കി.

Advertisement