എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ കണ്‍വെന്‍ഷന്‍ തടയാന്‍ അഴിച്ചുവിട്ടത് സംഘടിതകലാപം:ഡോ.വി എസ് വിജയന്‍
എഡിറ്റര്‍
Thursday 6th March 2014 10:16am

v.s-vijayan

തൊടുപുഴ: പശ്ചിമഘട്ട സംരക്ഷണ സമിതി ബുധനാഴ്ച്ച മൂലമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്താനിരുന്ന ജനകീയ കണ്‍വെന്‍ഷന്‍ തടയാന്‍ സംഘടിതകലാപം അഴിച്ചുവിട്ടെന്ന് ഗാഡ്ഗില്‍ കമ്മിറ്റി അംഗം ഡോ.വി.എസ് വിജയന്‍.

ആഭ്യന്തരവകുപ്പും പോലീസും ഇതിന് വഴിവിട്ട സഹായം നല്‍കിയെന്നും തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ടിന്റെ നിജാവസ്ഥ ജനങ്ങളിലേക്കെത്തരുതെന്ന് ശഠിക്കുന്നവരാണ് പ്രശ്‌നം അഴിച്ചുവിടുന്നതെന്നും പശ്ചിമഘട്ട സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും വിജയന്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നാല്‍ പശ്ചിമഘട്ടം മുഴുവനായി ക്വാറികള്‍ക്കായി തുറന്നുകൊടുക്കേണ്ടി വരും.

തന്നെയും മകനെയും പി.സി ജോര്‍ജ് കരുതിക്കൂട്ടി അപമാനിക്കുകയാണ്. ഗവേഷണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് ലഭിച്ച തുകയാണ് വിദേശഫണ്ട് കൈപ്പറ്റിയെന്ന് പറഞ്ഞ് ജോര്‍ജ് ആക്ഷേപിക്കുന്നത്.

ജോര്‍ജിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ജോര്‍ജിനും മകനും എത്ര പാറമടകള്‍ ഉണ്ടെന്നത് അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

വി.എസ് വിജയന്റെ മകന്‍ വി.വി റോബിന്‍ പരിസ്ഥിതി പഠനത്തിനായി 73.36 കോടിയുടെ വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് ജോര്‍ജ് ആരോപിച്ചിരുന്നത്. ഇതുസംബന്ധിച്ചുള്ള രേഖകള്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

2007 മുതല്‍2013 വരെ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിനാണ് റോബിന്‍ ഇത്രയും തുക കൈപ്പറ്റിയതെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.

Advertisement