എഡിറ്റര്‍
എഡിറ്റര്‍
മാണിയെ ക്ഷണിച്ചത് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി: വി.എസ്
എഡിറ്റര്‍
Wednesday 27th February 2013 4:17pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചത് മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

Ads By Google

മാണി എല്‍ഡിഎഫിലേക്ക് വരുന്നെന്ന് പറഞ്ഞത് മാധ്യമപ്രവര്‍ത്തകരാണ്. മാണി വരുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. മാണിയെ സ്വാഗതം ചെയ്തത് ഏതെങ്കിലും തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും വി.എസ് പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായതായി തനിക്ക് അറിയില്ലെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ട്ടി അന്വേഷണം ഏതാണ്ടു പൂര്‍ത്തിയായെന്ന് എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞതു താനും കേട്ടിരുന്നുവെന്നും വി.എസ് പറഞ്ഞു.

ടി.പി വധത്തില്‍ പാര്‍ട്ടി അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായി എസ്.രാമചന്ദ്ര പിള്ള ഇന്നലെ പറഞ്ഞിരുന്നു. മാണിയെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇന്നലെ വി.എസ് രംഗത്തെത്തിയിരുന്നു.

എന്നാല്‍ മുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയില്ലെന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്ര പിള്ളയുടെ പ്രതികരണം.

Advertisement