കൊല്ലം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ കര്‍ണ്ണാടക ജയില്‍ സന്ദര്‍ശിക്കണമെന്ന് പി.ഡി.പി. മഅദനിയുടെ ആരോഗ്യസ്ഥിതി ബോധ്യപ്പെടുന്നതിനും അദ്ദേഹത്തിന്റെ ജയില്‍മോചനത്തിനുമായി വി.എസ് ബാംഗളൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കണമെന്ന് പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്.

Ads By Google

Subscribe Us:

മഅദനിയുടെ ആരോഗ്യസ്ഥിതി അത്യന്തം അപകടാവസ്ഥയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മന്ത്രിതല സംഘത്തെ ജയിലേയ്ക്ക് അയക്കണമെന്ന് അഭ്യര്‍ഥിച്ചിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സിറാജ് പറഞ്ഞു.

മഅദനിയെ ജയിലിട്ട് കൊലപ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി രൂക്ഷമായ പ്രക്ഷോഭം നടത്തും.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് ശനിയാഴ്ച എറണാകുളത്ത് ചേരുന്ന സംസ്ഥാന സമിതി യോഗം അന്തിമ രൂപം നല്‍കുമെന്നും സിറാജ് വ്യക്തമാക്കി.