Categories
boby-chemmannur  

വി.എസ് വാക്കുകള്‍ നിയന്ത്രിക്കണം: ആന്റണി

വി.എസ് അച്യുതാനന്ദന്‍ വാക്കുകള്‍ നിയന്ത്രിക്കണമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. സിന്ധു ജോയിയ്‌ക്കെതിരായ വി.എസിന്റെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആന്റണി. വി.എസ് മുതിര്‍ന്ന നേതാവാണ് അതുകൊണ്ടുതന്നെ വി.എസ്സില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടാകാന്‍ പാടില്ല, ആന്റണി വ്യക്തമാക്കി.ബാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി: ബാറുകള്‍ തുറക്കും

കൊച്ചി: സംസ്ഥാനത്ത് 250 ബാറുകള്‍ പൂട്ടാനുള്ള സിംഗിള്‍ ബഞ്ച് വിധിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ടുസ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് ഒരു മാസത്തേക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. മദ്യനയത്തിന് ഭാഗിക അംഗീകാരം നല്‍കിയ  സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. മദ്യനയം സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ വിചാരണയില്‍ തങ്ങളുടെ വാദം പരിഗണിച്ചില്ലെന്നാണ് ബാര്‍ ഉടമകള്‍ ആരോപിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് വിവേചനാപരമാണെന്നും ത്രീസ്റ്റാര്‍ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ബാറുടമകള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കിട്ടരാമന്‍ വാദിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ബാബു മാത്യു, പി. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് സിംഗിള്‍ ബഞ്ചിന്റെ വിധി സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവിട്ടത്. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് വ്യാഴാഴ്ച സിംഗിള്‍ ബഞ്ച് വിധി പ്രസ്താവിച്ചത്.

ചുംബനസമരത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: നവംബര്‍ രണ്ടിന് മറൈന്‍ ഡ്രൈവില്‍ വച്ച് നടത്തുന്ന ചുംബന സമരത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ വിധി. പ്രതിഷേധം നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. 'കിസ് ഓഫ് ലവ്' എന്ന പേരില്‍ നടക്കുന്ന പരിപാടിക്ക് അനുമതി നല്‍കില്ലെന്നാണ് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതിഷേധ സമരത്തില്‍ നിയമലംഘനം നടന്നാല്‍ നേരിടാന്‍ പോലീസ് സജ്ജരാണെന്നും പ്രതിഷേധം നടക്കുമ്പോള്‍ മറൈന്‍ ഡ്രൈവില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം ഇണ്ടാകുമെന്നതിനാലാണ് അനുമതി നിഷേധിക്കുന്നത് എന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ചൂംബന സമരവവുമായി ബന്ധപ്പെട്ട് വിവധ കക്ഷിയില്‍പ്പെട്ട രാഷ്ടീയക്കാര്‍ അനുകൂലവും പ്രതികൂലവുമായി പ്രതികരിച്ചിരുന്നു. സദാചാര പോലീസിങിനെതിരെയാണ് മറൈന്‍ ഡ്രൈവില്‍ 'കിസ് ഓഫ് ലവ്' കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വന്‍ പ്രചരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്വീഡന്‍

സ്റ്റോക്ക് ഹോം: ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ച് യൂറോപ്യന്‍ രാഷ്ട്രമായ സ്വീഡന്‍. സ്വീഡിഷ് വിദേശകാര്യ മന്ത്രി മാര്‍ഗട് വാള്‍സ്‌ട്രോം ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിഷയത്തില്‍ ഇസ്രഈല്‍  പ്രതിഷേധം അറിയിച്ചു. 'അക്രമത്തിന് പകരം സമാധാനത്തിലും ചര്‍ച്ചകളിലും വിശ്വസിക്കുന്നവരെ പിന്തുണക്കുന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇത് ഫലസ്തീനിലെയും ഇസ്രഈലിലെയും സമാധാന കാംക്ഷികള്‍ക്ക് പ്രതീക്ഷ പകരും' മാര്‍ഗട് പറഞ്ഞു. ഫലസ്തീനൊപ്പം സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോവുമെന്നും അവര്‍ വ്യക്തമാക്കി. സ്വീഡന്റെ പ്രഖ്യാപനം ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് ശക്തി പകര്‍ന്നിരിക്കുകയാണ്. 'ധീരവും ചരിത്ര പ്രധാനവുമായ തീരുമാനം' എന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് സ്വീഡന്റെ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. ഫലസ്തീനിനെ അംഗീകരിക്കുന്ന ആദ്യത്തെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാഷ്ട്രമാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ സ്വീഡന്‍ . കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, മാള്‍ട്ട, പോളന്‍ഡ്, റൊമേനിയ എന്നീ രാഷ്ട്രങ്ങള്‍ നിലവില്‍ ഫലസ്തീനെ അംഗീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത ഐസ്‌ലാന്‍ഡ് മാത്രമാണ് സ്വീഡനെ കൂടാതെ ഫലസ്തീനെ അംഗീകരിക്കുന്ന പടിഞ്ഞാറന്‍ യൂറോപ്യന്‍ രാഷ്ട്രം. അതേ സമയം ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ച സ്വീഡന്റെ നടപടിയെ അമേരിക്ക വിമര്‍ശിച്ചു. അനവസരത്തിലെടുത്ത തീരുമാനം എന്നാണ് പ്രഖ്യാപനത്തെ അമേരിക്ക വിശേഷിപ്പിച്ചത്.

ചുംബനം നിരോധിക്കപ്പെടുന്നിടത്ത് ചുംബനമല്ലാതെ മറ്റെന്ത് സമരം?


"നിന്നുകൊണ്ട് സമരം ചെയ്യേണ്ടതിന്റെയും ഇരിക്കല്‍ സമരത്തിന്റെയും അഥവാ ഇരിക്കാന്‍ പോലും സമരം ചെയ്യേണ്ടതിന്റെയും അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാറുമറയ്ക്കാന്‍ പാടില്ല എന്ന് വ്യക്തികളോട് പറയുന്ന ഒരു സമൂഹത്തില്‍ മാറുമറയ്ക്കലാണ് സമരം. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ല, പരസ്പരം തൊടാന്‍ പോലും പാടില്ല എന്ന് പറയുന്ന ജാത്യാധിഷ്ഠിതമായ സമൂഹത്തിലാണ് പന്തീഭോജനത്തിന്റെ പ്രസക്തി. പന്തിഭോജനം സമരരൂപമല്ല എന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? അമ്പലത്തില്‍ കയറാന്‍ പാടില്ല എന്ന് പറയുമ്പോള്‍ അവിടെ  പോയി മണിയടിച്ച് കയറിയിട്ടേ എന്തെങ്കിലും അവകാശം നേടിയെടുക്കാനാവൂ....... പ്രശ്‌നം നിങ്ങള്‍ക്ക് ഉമ്മവെയ്ക്കാന്‍ കഴിയുന്ന നിങ്ങളുടെ ഉമ്മ സ്വീകരിക്കാന്‍ തയ്യാറുള്ള മറ്റൊരു വ്യക്തിയെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല എന്നുള്ളിടത്താണ്. ഒരു മനുഷ്യനെ പോലും സ്‌നേഹത്തോടെ ഉമ്മവെയ്ക്കാന്‍ സാധിക്കാത്ത ആളുകളാണ് 'എന്നാല്‍ എനിക്ക് ഉമ്മ കിട്ടോ?'എന്നൊക്കെ പറഞ്ഞുകൊണ്ട് വരുന്നത്. ഇവര്‍ കരുതുന്നത് റേഷന്‍ കടവഴി ഉമ്മകള്‍ ഇവിടെ വിതരണം ചെയ്യുന്നു എന്നാണ്."  ഹസ്‌ന ഷാഹിതയുമായുള്ള ദീര്‍ഘ സംഭാഷണം...


 

ഷഫീക്ക് എച്ച്


പ്രണയിക്കാനും സ്‌നേഹിക്കാനും വേണ്ടി സമരം ചെയ്യേണ്ടിവരുന്ന ഒരു ഗതികേടിലേയ്ക്ക് എത്തി നില്‍ക്കുകയാണ് കേരളം. ഇത് ഗതികേടായിരിക്കുമ്പോള്‍ തന്നെ ഇത്തരമൊരു സമരം പ്രതീക്ഷാനിര്‍ഭരം കൂടിയാണ്. സദാചാര പോലീസുകാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുണ്ടകളുടെ ആക്രമണത്തില്‍ മുട്ടുകുത്താന്‍ തയ്യാറല്ല ഇവിടുത്തെ പ്രണയയൗവ്വനം എന്ന് ഇത് തെളിയിക്കുന്നു. കോഴിക്കോട് നഗരഹൃദയത്തിലെ ഒരു ഹോട്ടലില്‍ കമിതാക്കള്‍ ചുംബനങ്ങള്‍ കൈമാറുന്നു എന്നാരോപിച്ചുകൊണ്ട് സാക്ഷാല്‍ യുവമോര്‍ച്ചക്കാര്‍ അടിച്ചുതകര്‍ത്തത് കേരളത്തിലെ മനുഷ്യരിലെ ആര്‍ദ്രഹൃദയങ്ങളെ ഒട്ട് നടുക്കിയിട്ടുണ്ട്. ഈ ഫാസിസത്തിനോടുള്ള കലഹത്തില്‍നിന്നാണ് എറണാകുളത്ത് വരാനിരിക്കുന്ന ചുംബന സമരത്തിന്റെ പ്രാരംഭചിന്തകള്‍ തുടങ്ങുന്നത്. നമ്മുടെ സാഹിത്യവും സിനിമകളും കലകളും എല്ലാം ചുംബനത്തെയും പ്രണയത്തെയും സ്‌നേഹത്തേയും പാടിപ്പുകഴ്ത്തുമ്പോള്‍ സദാചാരപ്പോലീസുകാരെന്ന ഫാസിസ്റ്റുകള്‍ അത്തരം എല്ലാ നന്മമുകുളങ്ങളെയും നുള്ളിക്കളയാനായി രംഗപ്രവേശം ചെയ്യുന്നു. ഇതിനോട് കലഹിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഹസ്‌ന പറയുന്ന പോലെ ഫാസിസം പടിവാതില്‍ക്കല്‍ വന്നിരിക്കുന്നു. സ്‌നേഹവും ചുംബനവും പ്രണയവും പരസ്പരം കൈമാറുന്നവരെയും ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗികതയെയും അറുത്തിടാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഫാസിസ്റ്റ് ഭാവികാലത്തിന്റെ ഭീതിതമായ നടുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഈ ദീര്‍ഘസംഭാഷണം മനുഷ്യാവകാശപ്രവര്‍ത്തകയും എസ്.എഫ്.ഐ എം.ജി.സര്‍വ്വകലാശാല സിന്‍ഡിക്കേറ്റഗംകൂടിയായ ഹസ്‌ന ഷാഹിന ജിപ്‌സിയുമായി നടത്തുന്നത്... എറണാകുളത്ത് നവംബര്‍ 2ന് നടക്കുന്ന 'കിസ് ഓഫ് ലവ്' എന്ന പരിപാടിയുമായി എങ്ങനെയാണ് ഹസ്‌ന ബന്ധപ്പെടുന്നത്? ഈ പരിപാടിയുമായി എനിക്കുള്ള ബന്ധം ഫേസ്ബുക്കില്‍ ഒരു ഇവന്റില്‍ 'ഗോയിങ്' ക്ലിക്ക് ചെയ്തു എന്നത് മാത്രമാണ്. ഫേസ്ബുക്കില്‍ അടുത്തകാലത്തായി എന്റെ ടൈം ലൈനില്‍ 'കിസ് ഓഫ് ലവ്' എന്ന പേരില്‍ ഒരു ഇവന്റില്‍ ക്ഷണിക്കപ്പെട്ടിരുന്നു. അതിന്റെ കൗതുകം കൊണ്ടും രാഷ്ട്രീയം കൊണ്ടുമാണ് സ്വാഭാവികമായി അതിനെ പിന്തുണയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. കോഴിക്കോട് നടന്ന യുവമോര്‍ച്ചയുടെ സദാചാര പോലീസിങ്ങിനെതിരെ ആളുകള്‍ രംഗത്തുവരുന്നു. ആക്രമണത്തിന് വിധേയമായ ഹോട്ടലിന് എല്ലാരും പിന്തുണ പ്രഖ്യാപിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു ഇവന്റ് പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ അതിന് ഗോയിങ് അടിച്ചു. തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും സദാചാര പോലീസിങ്-ചുംബന സമരം എന്നിവയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു; 'ഞാന്‍ ഇതിന്റെ സംഘാടകയല്ല, എനിക്കവരെ അറിയില്ല. എനിക്ക് സംഘാടകരുടെ രാഷ്ട്രീയം അറിയില്ല. സദാചാര പോലീസിങ്ങിനെതിരെ ഒരു പ്രതിരോധം എന്ന നിലയിലാണ് ആ ഇവന്റിനെ ഞാന്‍ കണ്ടത്. അതുകൊണ്ടാണ് അതിനോട് ഐക്യദാര്‍ഢ്യം തോന്നിയത്. അല്ലാതെ സംഘാടകര്‍ എന്നെ ക്ഷണിച്ചിട്ടല്ല. എനിക്കറിയാത്ത ഒരു പ്രോഗ്രാമിനെ കുറിച്ച് ഞാന്‍ സംസാരിക്കാന്‍ പോകുന്നത് പരിപാടിയെ ഹൈജാക്ക് ചെയ്യുന്നതിന് തുല്യമായി വ്യഖ്യാനിക്കപ്പെടും. അതുകൊണ്ട് ഞാന്‍ പങ്കെടുക്കുന്നില്ല.'

ചുംബന സമരത്തെ സപ്പോര്‍ട്ട ചെയ്യുക എന്നുള്ളത് സദാചാര പോലീസിങ് വിഷയത്തിലുള്ള എന്റെ നിലപാടിന്റെ ഭാഗമാണ്. സദാചാര പോലീസിങ്ങിനെതിരെ നിലപാടെടുക്കുന്ന എന്നെ പോലുള്ള ഒരു വ്യക്തിക്ക് രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ചുംബനത്തിനെതിരെ എങ്ങനെയാണ് നിലപാടെടുക്കാനാവുക?


എന്നാല്‍ സദാചാര പോലീസിങ്-ചുംബന സമരം എന്നീ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ എത്തിയത്. അന്നവിടെ ചര്‍ച്ച കേവലം ചുംബന വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടായിരുന്നു. കോഴിക്കോട്  വിഷയത്തിലേയ്ക്ക് ചര്‍ച്ചയെ കൊണ്ടുവരാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരൊക്കെ തന്നെ ശ്രമിക്കുമ്പോഴും ചാനല്‍ ശ്രമിച്ചത് ചുംബന സമരത്തില്‍ അതിനെ കേന്ദ്രീകരിക്കാനാണ്. സ്വാഭാവികമായി ചുംബനത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുന്നു. ചുംബന സമരത്തോട് എനിക്ക് എതിര്‍പ്പൊന്നും തോന്നേണ്ട കാര്യമില്ല. ഞാന്‍ ചുംബന സമരത്തെ സപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ മനസിലാക്കിയിടത്തോളം ചുംബനസമരമെന്ന് പറയുന്നത്; മനുഷ്യന് സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയാണ് ചുംബനം, അത് ലൈംഗികതയുടെ താക്കോലല്ല. അതായത് ഒരാള്‍ ഉമ്മവെച്ചിട്ട് അടുത്തപടി ലൈംഗികതയിലേക്ക് കടക്കുക എന്നതല്ല. അതൊരു സൗഹൃദത്തിന്റെയോ ഒരാളെ അഭിവാദ്യം ചെയ്യുന്നതിന്റെയോ പ്രത്യഭിവാദ്യം ചെയ്യുന്നതിന്റെയോ ഒക്കെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ചുംബന സമരത്തെ സപ്പോര്‍ട്ട ചെയ്യുക എന്നുള്ളത് സദാചാര പോലീസിങ് വിഷയത്തിലുള്ള എന്റെ നിലപാടിന്റെ ഭാഗമാണ്. സദാചാര പോലീസിങ്ങിനെതിരെ നിലപാടെടുക്കുന്ന എന്നെ പോലുള്ള ഒരു വ്യക്തിക്ക് രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം നടത്തുന്ന ചുംബനത്തിനെതിരെ എങ്ങനെയാണ് നിലപാടെടുക്കാനാവുക? രണ്ടുപേര്‍ ചുംബിക്കുന്നത് മൂന്നാമതൊരാളെ അലോസരപ്പെടുത്തേണ്ടതില്ല. ആ ഒരു കോണ്ടക്‌സ്റ്റില്‍ നിന്നുകൊണ്ടാണ് ഞാന്‍ ചുംബന സമരത്തെ സപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഞാന്‍ ചുംബന സമരത്തിന്റെ സംഘാടകയോ, അതിന്റെ ആലോചനായോഗത്തില്‍ പോലും പങ്കാളിയോ അല്ല.

അടുത്ത പേജില്‍ തുടരുന്നു