തിരുവന്തപുരം: സൂര്യനെല്ലി കേസ് പുനരന്വേഷിക്കില്ല എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് ധാര്‍ഷ്ട്യമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. ഏത് പരാതി ആയാലും ഇരകളുടെ ആക്ഷേപത്തിന് പ്രാധാന്യം നല്‍കണം എന്ന്
രാഷ്ട്രപതി ഒപ്പിട്ട ഓര്‍ഡിനന്‍സ് പ്രകാരം കേസ് പുനരന്വേഷിക്കണം
എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

Ads By Google

Subscribe Us:

കുര്യന്‍ പറഞ്ഞത് പ്രകാരം സംഭവം നടന്ന അന്ന്  5മണി മുതല്‍ 8 മണി വരെ സുഹൃത്തായ ഇടിക്കുളയുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഇടിക്കുളയുടെ ഭാര്യ പറഞ്ഞത് കുര്യന്‍ ഇവിടെ ഇരിക്കുമ്പോള്‍ 2 പേര്‍ കാറില്‍ വന്ന് എന്തോ പറഞ്ഞു എന്നും  മുക്കാല്‍ മണിക്കൂറിനുള്ളില്‍ അവര്‍ പോയെന്നാണ്. വീട്ടുകാരി തന്നെ ഈ കാര്യം വ്യക്തമായി  ബോധിപ്പിക്കുമ്പോള്‍ കുര്യന്‍ പറഞ്ഞത് വസ്തുത വിരുദ്ധമാണെന്ന് മനസ്സിലാകും. ഇതില്‍ നടപടിയെടുക്കണം.

അഞ്ചേരി ബേബി വധക്കേസിലും, കണ്ണൂര്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും കോടതി വിചാരണ പൂര്‍ത്തിയാക്കിയശേഷം പുനരന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടുണ്ട്. സമാന സംഭവമാണ് സൂര്യനെല്ലി കേസിലും സംഭവിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൂര്യനെല്ലികേസില്‍ കുര്യന്റെ പങ്ക്  അന്വേഷിക്കണം. ഗവണ്‍മെന്റ് കോടതിയുമായി ബന്ധപ്പെട്ട് കൃത്യമായി നടപടി എടുക്കണമെന്നും വി.എസ് പറഞ്ഞു.

സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ജനാധിപത്യമഹിള അസോസിയേഷന്‍ നടത്തിയ സമരം പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.