എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിക്ക് പങ്കുള്ള സോളാര്‍ തട്ടിപ്പ് ജോപ്പനില്‍ ഒതുക്കാന്‍ ശ്രമം: വി.എസ്
എഡിറ്റര്‍
Saturday 29th June 2013 3:57pm

v.s-new2

തിരുവനന്തപുരം: മുഖ്യമന്ത്രി ##ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ള ##സോളാര്‍ തട്ടിപ്പ് കേസ് ടെന്നി ജോപ്പനില്‍ മാത്രം ഒതുക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍.

ജോപ്പനെ ബലിയാടാക്കാനാണ് ഇപ്പോള്‍ ഇവര്‍ ശ്രമിക്കുന്നതെന്നും പോലീസിന്റെ ഈ ശ്രമം മലയാളികള്‍ക്ക് നാണക്കേടാണെന്നും വി.എസ് കുറ്റപ്പെടുത്തി.

Ads By Google

ജോപ്പന്‍ അറസ്റ്റിലായ നിലയ്ക്ക് ഇനി മുഖ്യമന്ത്രിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കൂടുതല്‍ അറസ്റ്റ് ഇനിയും വരേണ്ടതുണ്ട്. അറസ്റ്റ് ഭയന്നാണ് മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ് ക്യാമറ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ജോപ്പനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുവന്ന പരിശോധന നടത്തണം.

ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളായ ജോപ്പന്റേയും സലിം രാജിന്റേയും ജിക്കുവിന്റേയും സ്വത്ത് വിവരങ്ങള്‍ കൂടി അന്വേഷിക്കേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു.

ഇത്രയും തട്ടിപ്പും വെട്ടിപ്പും വശത്താക്കിയ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ബുദ്ധി അംഗീകരിക്കാതിരിക്കാന്‍ വയ്യെന്നും വി.എസ് പരിഹസിച്ചു.  കേസില്‍ നടി ശാലു മേനോനെ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും വി.എസ് പറഞ്ഞു.

Advertisement