തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിങ് മേഖല കച്ചവടവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മേഖലയില്‍ കടുത്ത ചൂഷണമാണ് നടക്കുന്നതെന്നും കര്‍ണ്ണാടക കേന്ദ്രീകരിച്ചുള്ള ലോബിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവരുടെ ചൂഷണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.