vs-achuthanandanതിരുവനന്തപുരം: വിമര്‍ശിക്കാന്‍ ആരെയും അനുവദിക്കാത്ത നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അണ്ണാ ഹസാരെയുടെ അറസ്റ്റ് ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്ത നടപടി തെറ്റാണെന്നും അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഹസാരെയുടെ അറസ്റ്റെന്നും വി എസ് അഭിപ്രായപ്പെട്ടു. ഹസാരെയുടെ സമരരീതിയോട് ചില വിയോജിപ്പുണ്ടെങ്കിലും സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് വി എസ് അറിയിച്ചു.

ജനാധിപത്യപരമായ അവകാശമാണ് സമരം ചെയ്യുക എന്നത്. ഹസാരെയെ അറസ്റ്റു ചെയ്തതിലൂടെ ഏകാധിപതികള്‍ക്ക് അനുയോജ്യമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ദിരാ ഗാന്ധി രാജ്യം ഭരിച്ചപ്പോഴാണ് ഇത്തരമൊരു സാഹചര്യമുണ്ടായിരുന്നത്.