vs-achuthanandanതിരുവനന്തപുരം:ബാബാ രാംദേവിന്റെ അറസ്റ്റിലൂടെ അടിയന്തിരാവസ്ഥ ആവര്‍ത്തിക്കപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ അഴിമതിവാഴ്ച സഹിക്കാന്‍വയ്യാതെയാണ് ഗാന്ധിയന്‍മാരും സന്യാസിമാരും സമരത്തിനിറങ്ങുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അണ്ണാഹസാരെയെപ്പോലെയുള്ള ഗാന്ധിയന്‍മാര്‍ അഴിമതിയ്‌ക്കെതിരായി മുന്നോട്ടുവരേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു.