എഡിറ്റര്‍
എഡിറ്റര്‍
നാടാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച സംഭവം: വി.എസ്.ഡി.പി മാര്‍ച്ചില്‍ സംഘര്‍ഷം
എഡിറ്റര്‍
Thursday 15th November 2012 12:36pm

തിരുവനന്തപുരം: സി.ബി.എസ്.ഇ ഒന്‍പതാം ക്ലാസ് പുസ്തകത്തില്‍ നാടാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ച പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

Ads By Google

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് വി.എസ്.ഡി.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് രാജ്ഭവന് മുന്നില്‍ എത്തുന്നതിന് മുന്‍പേ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് ബാരിക്കേഡ് മറികടന്ന് രാജ്ഭവനില്‍ പ്രവേശിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തിയതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ബാരിക്കേഡുകള്‍ മറികടന്ന് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പിന്നീട് ജല പീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ചിതറിയോടിയ സമരക്കാര്‍ വീണ്ടും സംഘടിച്ച് പ്രകടനം നടത്തി.

തുടര്‍ന്ന് പോലീസ് എട്ട് റൗണ്ട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മണിക്കൂറുകളോളം രാജ്ഭവന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നു.

Advertisement