എഡിറ്റര്‍
എഡിറ്റര്‍
വി.എസ് പുറത്ത് പോകുമെന്ന് കരുതേണ്ട : ടി.ജെ ചന്ദ്രചൂഡന്‍
എഡിറ്റര്‍
Wednesday 23rd May 2012 3:23pm

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.എസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുമെന്ന് ആരെങ്കിലും കരുതിയിരിക്കുന്നുണ്ടെങ്കില്‍ ആ പ്രതീക്ഷ വ്യഥാവിലായിരിക്കുമെന്ന് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിയ്ക്കറിയാം. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി വി.എസിനെ പുറത്തുചാടിക്കാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും നടക്കാത്ത കാര്യമാണ്.

പ്രകാശ് കാരാട്ടും സിതാറാം യെച്ചൂരിയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉടന്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമാകും. പാര്‍ട്ടിയില്‍ ഒരു പ്രതിസന്ധിയുമില്ല. എന്നാല്‍ പ്രശ്‌നത്തില്‍ താന്‍ ഇടപെട്ടിട്ടില്ല.

Advertisement