Categories

പ്രതിപക്ഷ നേതാവ് വി.എസ് തന്നെ: കോടിയേരി

kodiyeri580

പാലക്കാട്: പ്രതിപക്ഷ നേതാവായി സഖാവ് വി.എസ് അച്യുതാനന്ദന്‍ തന്നെ തുടരുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

സി.പി.ഐ.എം സംസ്ഥാന പ്ലീനം കഴിഞ്ഞാലും പ്രതിപക്ഷ നേതാവായി വി.എസ്.അച്യുതാനന്ദന്‍ തുടരും.

സി.പി.ഐ.എം പ്ലീനം പാര്‍ട്ടിയുടെ സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

വി.എസ് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും ഞങ്ങള്‍ക്ക് അനുവദിച്ചു തരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന വടക്കന്‍ മേഖല ജാഥയുടെ ജില്ലാപര്യടനം പൂര്‍ത്തിയാക്കിയതിന് ശേഷം സംസാരക്കുകയായിരുന്നു കോടിയേരി.