Categories

പരാതി പിന്‍വലിച്ചതെന്തിനെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കണം: വി.എസ്

v.s-new2

തിരുവനന്തപുരം: കൊല്ലത്ത് പ്രെസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പീതാംബരക്കുറുപ്പ് എം. പിക്കെതിരായ പരാതി പിന്‍വലിച്ചത് നടി ശ്വേതാ മേനോന്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

എന്തിനാണ് പരാതി പിന്‍വലിച്ചതെന്ന് വ്യക്തമാക്കണമെന്നു വി.എസ് ആവശ്യപ്പെട്ടു.

അതേസമയം എന്‍. പീതാംബരക്കുറുപ്പ് എംപിക്കെതിരേ നടി ശ്വേതാ മേനോന്‍ നല്‍കിയ പരാതിയില്‍ ശ്വേതയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ശ്വേത പരാതി പിന്‍വലിച്ച സാഹചര്യത്തിലാണിത്.

പരാതി പിന്‍വലിക്കുന്നതായി ശ്വേത ഈസ്റ്റ് എസ്‌ഐ ജി. ഗോപകുമാറിനെ ഇ-മെയിലിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യം മൊഴിയായി രേഖപ്പെടുത്തി കോടതിയില്‍ നല്‍കി കേസ് അവസാനിപ്പിക്കും.

സംഭവത്തില്‍ പീതാംബരക്കുറുപ്പ് എം.പി മാധ്യമങ്ങള്‍ മുമ്പില്‍ പലതവണ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട നിയമനടപടികളെല്ലാം അവസാനിപ്പിക്കും. പരാതി നല്‍കാനും ഉദ്ദേശ്യമില്ലെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് ശ്വേതയുടെ മൊഴി രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എംപിക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

പ്രഥമവിവര റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിനു കൈമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി.

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില