എഡിറ്റര്‍
എഡിറ്റര്‍
ശിവഗിരിയുടെ ചുമതലയിലുള്ള ക്ഷേത്രം കയ്യേറാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നു: വി.എസ്
എഡിറ്റര്‍
Thursday 2nd January 2014 10:44am

v.s-new2

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രീനാരായണ ഗുരു 1888 ല്‍ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുരത്തെ മഠവും ക്ഷേത്രവും കയ്യേറാനുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം ഉടന്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അരുവിപ്പുറത്തെ ക്ഷേത്രവും മഠവും ശിവഗിരി മഠത്തിന്റെ നേരിട്ടുള്ള ചുമതലയിലാണ്. ശിവഗരിയില്‍ നിന്നും നിയോഗിക്കുന്ന സ്വാമിമാരുടെ ശ്രമഫലമായി വലിയ വികസനപ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

ശിവരാത്രി മഹോത്സവത്തിന്റെ പേര് പറഞ്ഞ് മഠവും ക്ഷേത്രവും കൈവശപ്പെടുത്തുന്നതിനും അവിടത്തെ സ്വത്തും വിദ്യാഭ്യാസസ്ഥാപനവും കൊള്ളടിക്കുന്നതിനും വേണ്ടി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കന്‍ന്മാര്‍ നടത്തിവരുന്ന ശ്രമം അത്യന്തം അപലപനീയമാണ്.

ഇന്നലെയും ഇന്നുമായി ക്ഷേത്രാരാധന മടുക്കുന്നത് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ നടപടികളാണ് ഇക്കൂട്ടര്‍ അവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിനോട് സ്വാമിമാര്‍ പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് വി.എസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.

Advertisement