എഡിറ്റര്‍
എഡിറ്റര്‍
പന്തിരിക്കര പെണ്‍വാണിഭം: പ്രതികള്‍ക്ക് സര്‍ക്കാര്‍ ഒത്താശയെന്ന് വി.എസ്
എഡിറ്റര്‍
Wednesday 13th November 2013 12:46am

v.s-new2

തിരുവനന്തപുരം: കോഴിക്കോട് പന്തിരിക്കര പെണ്‍വാണിഭക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

കേസിലെ നാലു പ്രതികള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടുപോയത് ഇതിന്റെ തെളിവാണ്.

പ്രതികള്‍ തല്‍ക്കാല്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് വിവരം. ഇതിന് പാസ്‌പോര്‍ട്ട് ഓഫീസറടക്കം ഉന്നതോദ്യോഗസ്ഥരുടെ സഹായം ഉണ്ടായിട്ടുണ്ട്.

അതുകൊണ്ടാണ് പെട്ടെന്നു തന്നെ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഇവര്‍ക്ക് നാടുവിട്ടുപോകാന്‍ സൗകര്യമുണ്ടായത്.

അറസ്റ്റിലായ മറ്റ് നാലു പേരുടെ പടം മാധ്യമങ്ങളില്‍ വരാതിരിക്കാനായി രാത്രി വളരെ വൈകിയാണ് ഇവരെ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കിയത്.

നാടിനെ നടുക്കിയ പീഡനക്കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. ഇവരെയൊക്കെ രക്ഷപ്പെടുത്താനും കേസു തന്നെ തേച്ചുമായ്ച്ചുകളയാനുമുളള നീക്കത്തിന്റെ ഭാഗമായാണ് പ്രതികളില്‍ ചിലര്‍ക്ക് വിദേശത്തേക്ക് കടക്കാന്‍ അവസരമുണ്ടാക്കിയത്.

അതുകൊണ്ട് സംഭവത്തെപ്പറ്റിയും പ്രതികള്‍ക്ക് പെട്ടെന്ന് തന്നെ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇടയായതിനെപ്പറ്റിയും ഗൗരവതരമായ അന്വേഷണം നടത്തണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

Advertisement