എഡിറ്റര്‍
എഡിറ്റര്‍
വി.എസിനെതിരെ പരാതി കിട്ടിയാല്‍ അന്വേഷിക്കും: ദേശീയ വനിതാകമ്മീഷന്‍
എഡിറ്റര്‍
Tuesday 13th March 2012 11:51am

തിരുവനന്തപുരം: സിന്ധുജോയിയ്‌ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കി. വി.എസ്സിന്റെ പരാമര്‍ശം ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതായിരുന്നില്ലെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവമാണിത്. സ്ത്രീ അവകാശ സംരക്ഷകനായി അഭിമാനിക്കുന്ന അദ്ദേഹം ഇത്തരത്തില്‍ പെരുമാറിയത് ശരിയായില്ല. വി.എസ് ഇതിനുമുന്‍പും സ്ത്രീകളെ സഭ്യമല്ലാത്ത ഭാഷയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ പരാതി കിട്ടിയാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകും.

സ്ത്രീകളെ അപമാനിച്ചാല്‍ തനിയ്‌ക്കെതിരെ നടപടിയൊന്നുമുണ്ടാകില്ലെന്ന ധാരണ വി.എസിനുണ്ട്. അതുകൊണ്ടാണ് അവസരം ലഭിക്കുമ്പോഴൊക്കെ അദ്ദേഹം സ്ത്രീകളെ വാക്കുകൊണ്ട് ആക്രമിക്കുന്നത്. ഇതിനെതിരെ നടപടി അത്യാവശ്യമാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സിന്ധുജോയി വിവാദത്തില്‍ അച്യുതാനന്ദനെ ഇന്നലെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.

അഭിസാരികകളെയെന്ന പോലെ സിന്ധുജോയിയെ യു.ഡി.എഫ് ഉപയോഗിച്ച് തള്ളിയെന്ന വി.എസ്സിന്റെ പരാമര്‍ശമാണ് വിവാദമായത്. താന്‍ ഉദ്ദേശിച്ചത് സിന്ധുവിനെ കോണ്‍ഗ്രസ് കറിവേപ്പില പോലെ തള്ളിയെന്നാണെന്ന് വി.എസ് പിന്നീട് വ്യക്തമാക്കിയിരുന്നു.

Malayalam news

Kerala news in English

Advertisement